അമേരിക്കയെ മറികടന്നു ലോകത്തില്‍ ഏറ്റവും സമ്പന്ന രാജ്യമെന്ന് പദവി സ്വന്തമാക്കി ചൈന
ബീജിംഗ്: ലോകത്തില്‍ ഏറ്റവും സമ്പന്ന രാജ്യമെന്ന് പദവി സ്വന്തമാക്കി ചൈന. അമേരിക്കയുടെ സമ്പത്തിനെയും മറികടന്നാണ് ചൈന ഈ നേട്ടം സ്വന്തമാക്കിയത്. പതിറ്റാണ്ടുകളായി ആഗോള സമ്പദ് വ്യവസ്ഥയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നത് അമേരിക്കയായിരുന്നു. അമേരിക്കയെ ചൈന മറികടന്നതോടെ ചരിത്രത്തിലാദ്യമായി മുതലാളിത്ത രാജ്യങ്ങളില്‍ അമേരിക്ക രണ്ടാം സ്ഥാനത്തെത്തിയെന്നാണ് പുതിയ ഗവേഷണ റിപ്പോര്‍ട്ട് പറയുന്നത്. മെക്കന്‍സി ആന്റ് കോയുടെ ഗവേഷണ വിഭാഗം നടത്തിയ പഠനമാണ് ചൈന ലോകത്തിലെ സമ്പന്ന രാജ്യം എന്ന് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ചൈനയുടെ ആഗോള സമ്പത്ത് മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. 2000-ല്‍ 156 ട്രില്യണ്‍ ഡോളറില്‍ നിന്ന് 2020-ല്‍ 514 ട്രില്യണ്‍ ഡോളറിലേക്കാണ് ആഗോള സമ്പത്ത് ഉയര്‍ന്നത്. ഇതിന് പുറമെ ആഗോള സമ്പത്തിന്റെ വളര്‍ച്ചയുടെ മൂന്നിലൊന്നും ചൈനയിലാണെന്ന് പഠനം പറയുന്നു.ചൈന വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ (WTO) അംഗമാകുന്നതിന് ഒരു വര്‍ഷം മുതലുള്ള കണക്കുകളാണ് പഠനത്തിനായി ഉപയോഗിച്ചത്. ഇതില്‍ അംഗമായതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഉയര്‍ച്ചയെ ത്വരിതപ്പെടുത്തിയെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
പഠനത്തിനായി ലോക വരുമാനത്തിന്റെ 60 ശതമാനത്തിലധികം നല്‍കുന്ന 10 രാജ്യങ്ങളുടെ ദേശീയ ബാലന്‍സ് ഷീറ്റുകളാണ് ഉപയോഗിച്ചത്. ചൈനയ്ക്ക് പുറമെ യുഎസ്, ജര്‍മ്മനി, ഫ്രാന്‍സ്, യുകെ, ജപ്പാന്‍, സ്വീഡന്‍, മെക്‌സിക്കോ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ സാമ്പത്തിക വിവരങ്ങളും പഠനത്തനിനായി ഉപയോഗിച്ചു.യു.എസിന്റെ മൊത്തം ആസ്തി രണ്ട് പതിറ്റാണ്ടിനിടെ ഏകദേശം 90 ട്രില്യണ്‍ ഡോളറായി വര്‍ദ്ധിച്ചു.ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളായ അമേരിക്കയുടെയും ചൈനയുടെയും സമ്പത്തിന്റെ മൂന്നില്‍ ഒന്നും കേന്ദ്രീകരിച്ചിരിക്കുന്നത് 10 ശതമാനം കുടുംബങ്ങളിലാണ്.എന്നാല്‍ ഇത് 10 ശതമാനത്തില്‍ നിന്ന് വര്‍ധിക്കുന്നുണ്ടെന്നും പഠനം പറയുന്നു.
ആഗോള സമ്പത്തിന്റെ 69 ശതമാനവും റിയല്‍ എസ്റ്റേറ്റിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ബാക്കി വരുന്ന 32 ശതമാന മാത്രമാണ് അടിസ്ഥാന സൗകര്യങ്ങള്‍, യന്ത്രസാമഗ്രികള്‍, ഉപകരണങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലും, ബൗദ്ധിക സ്വത്തവകാശം, പേറ്റന്റുകള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കുമായി മാറ്റിവെയ്ക്കുുപ്പെടുന്നത്.