Ultimate magazine theme for WordPress.

ചന്ദ്രനിലെ രഹസ്യങ്ങളറിയാൻ ‘ചാന്ദ്രയാൻ-3 ; 2022 ൽ 19 വിക്ഷേപണങ്ങൾ നടത്താനൊരുങ്ങി ഐഎസ്ആർഒ

ന്യൂഡൽഹി : ഐഎസ്‌ആർഒയുടെ മൂന്നാം ചാന്ദ്രദൗത്യം ചാന്ദ്രയാൻ-3 ഈ വർഷം ആഗസ്റ്റിൽ വിക്ഷേപിക്കുമെന്ന് കേന്ദ്ര സർക്കാർ. ലോക്സഭയിലെ ചോദ്യത്തിന് ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം സംബന്ധിച്ച വിവരങ്ങൾ നൽകുകയായിരുന്നു കേന്ദ്രസർക്കാർ. നേരത്തെ ചാന്ദ്രയാൻ-2 ന്റെ വിക്ഷേപണത്തിന് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ചാന്ദ്രയാൻ-3 വിക്ഷേപണത്തിന് തയ്യാറെടുത്തിരിക്കുന്നത്. 2022 ആഗസ്റ്റിൽ ചാന്ദ്രയാൻ-3 വിക്ഷേപിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ കോവിഡ് പ്രതിസന്ധിമൂലമാണ് ഐസ്ആർഒയുടെ ദൗത്യങ്ങൾ വൈകിയതെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്ര സിങ്ങ് വ്യക്തമാക്കി. മാത്രമല്ല ചാന്ദ്രയാന് മുൻപ് റിസാറ്റ് സാറ്റെറ്റിന്റെ വിക്ഷേപണം നടത്തും ഫെബ്രുവരി 14 ന് ആയിരിക്കും വിക്ഷേപണമെന്നാണ് സൂചന. ഈ വർഷം ഐഎസ്ആർഒ 19 ഓളം വിക്ഷേപണങ്ങളാണ് നടത്തുകഎന്നും റിപ്പോർട്ടുകളുണ്ട്.

Leave A Reply

Your email address will not be published.