Ultimate magazine theme for WordPress.

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള ഗവേഷണ സ്കോളർഷിപ്പും നിർത്തലാക്കി കേന്ദ്രം

ഡൽഹി: രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള ഗവേഷകർക്ക്​ യൂനിവേഴ്​സിറ്റി ഗ്രാന്‍റ്​ കമീഷൻ (യു.ജി.സി) നൽകുന്ന മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ് (എം.എ.എൻ.എഫ്) നിർത്തലാക്കിയെന്ന്​ കേന്ദ്രം. ലോക്സഭയിൽ ടി.എൻ. പ്രതാപൻ എം.പി ഉന്നയിച്ച ചോദ്യത്തിന്​ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്‍റെ ചുമതലയുള്ള മന്ത്രി സ്മൃതി ഇറാനി നൽകിയ മറുപടിയിലാണ്​ 2022-23 വർഷം മുതൽ എം.എ.എൻ.എഫ് നിർത്തലാക്കിയതായി പറയുന്നത്​. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വിവിധ ഫെല്ലോഷിപ്പുകളിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക്​ അവസരമുള്ളതിനാലും, എം.എ.എൻ.എഫ് മറ്റു ചില ഫെല്ലോഷിപ്പ് പദ്ധതികളുടെ പരിധിയിൽ വരുന്നതിനാലും 2022-23 അധ്യയന വർഷം മുതൽ ഈ ഫെല്ലോഷിപ്പ് തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നെന്ന്​ മറുപടിയിൽ വിശദീകരിക്കുന്നു. 2014-15 അധ്യയന വർഷം മുതൽ 2021-22 അധ്യയന വർഷം വരെ 6722 ഗവേഷകർക്കായി 738.85 കോടി രൂപ എം.എ.എൻ.എഫ് വഴി വിതരണം ചെയ്തുവെന്നും ​മറുപടിയിലുണ്ട്​.
എം.എ.എൻ.എഫ് നിർത്തലാക്കാനുള്ള കേന്ദ്ര തീരുമാനം നിലവിൽ ഫെല്ലോഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്ന്​ ടി.എൻ. പ്രതാപൻ പറഞ്ഞു.

Leave A Reply

Your email address will not be published.