Ultimate magazine theme for WordPress.

ആഫ്രിക്കൻ വൈദികന് കാരിത്താസ് ആശുപത്രി യിൽനിന്നു രോഗ വിമുക്തി

കോട്ടയം: ബ്രെയിൻ ട്യൂമർ ബാധിതനായ ആഫ്രിക്കൻ വൈദികൻ കാരിത്താസ് ആശുപത്രി യിൽനിന്നു രോഗമുക്തി. രോഗീപരിചരണത്തിൽ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന കാരിത്താസ് ഹോസ്‌പിറ്റലിൽനിന്നു നാവിഗേഷൻ സഹായത്തോടെയാണ് സർജറി ചെയ്തത്. അതു കൊണ്ടുതന്നെ ചെറിയ കീഹോൾ വഴി ട്യൂമർ നീ ക്കം ചെയ്യാൻ സാധിച്ചു.

ആഫ്രിക്കയിലെ കോംഗോ സ്വദേശിയായ വൈദികന് കെനിയയിലുള്ള പ്രമുഖ ആശുപത്രിയിൽനി ന്നു നാലു വർഷങ്ങൾക്കു മുമ്പാണു ട്യൂമർ സ്ഥി രീകരിച്ചത്. തുടർന്ന് സർജറിയിലൂടെ നീക്കം ചെയ്‌ത ട്യൂമർ വീണ്ടും വളർന്നുവരുകയും തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ച് ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്‌തു. ഇത് മറ്റു പല ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവച്ചെങ്കിലും പ്രതീക്ഷ കൈവിടാൻ മനസില്ലാതെയാണ് ഫാ. ജോൺ ബാപ്റ്റിസ്റ്റ് കാരിത്താസിലേക്ക് എത്തിയത്.

തികച്ചും സങ്കീർണമായ അവസ്ഥയിലായിരുന്ന ട്യൂമറിനെ കീ ഹോൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും വീണ്ടും വരാതിരിക്കാനാവശ്യമായ പ്രത്യേക റേഡിയേഷൻ ചികിത്സ ഇതോടൊപ്പം ന ൽകുകയും ചെയ്തു‌. കൂടാതെ ട്യൂമറിനോടനുബ ന്ധിച്ചുണ്ടായ ബലക്ഷയമുൾപ്പെടെയുള്ള ആരോഗ്യപ്രശ്ങ്ങളിൽനിന്നു പൂർണ രോഗവിമുക്തനായാണ് ഫാ. ജോൺ ബാപ്റ്റിസ്റ്റ് മടങ്ങിയത്

Leave A Reply

Your email address will not be published.