മുംബൈ : ബുധനാഴ്ച (ഡിസംബർ 18) മുംബൈ തീരത്ത് വിനോദസഞ്ചാരികളുമായെത്തിയ മറ്റൊരു ബോട്ടിൽ അതിവേഗത്തിൽ വന്ന നാവികസേനയുടെ പട്രോളിംഗ് ബോട്ട് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിക്കുകയും 101 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.
ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ എലിഫൻ്റ ഗുഹകളിലേക്ക് പോവുകയായിരുന്ന നീലകമൽ എന്ന ടൂറിസ്റ്റ് ബോട്ടാണ് അപകടത്തിൽപെട്ടത്. മരിച്ച 13 പേരിൽ 10 പേർ വിനോദസഞ്ചാരികളും മൂന്നു പേർ നാവികസേനാംഗങ്ങളുമാണ്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു, ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. ദുരന്തം നടക്കുമ്പോൾ ടൂറിസ്റ്റ് ബോട്ടിൽ 110-ലധികം യാത്രക്കാരും അഞ്ച് ജീവനക്കാരും ഉണ്ടായിരുന്നതായി മുംബൈ പോലീസ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു.
വാർത്ത: പാ.ഫ്രെഡി കൂർഗ്

Comments are closed.