ചെറിയതുറ : പി.വൈ.പി.എ പേരൂർക്കട സെൻ്ററിന്റെയും ഐ.പി.സി ബെഥേൽ ചർച്ച് ചെറിയതുറയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച (ഡിസംബർ 20 – 22) മുതൽ ഞായറാഴ്ച വരെ ഐപിസി ബെഥേൽ ചർച്ച് ചെറിയതുറ സഭയിൽ വാർഷിക കൺവെൻഷൻ നടക്കും.
പാ. കെ സി തോമസ് ഉദ്‌ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ഫെയ്ത് ബ്ലെസ്സൺ എന്നിവർ പ്രസംഗിക്കും. പാ. ജോബിൻ കെ ജോൺ, പാ. ജെറിൻ തോമസ്, പാ. ജെൻസൺ തോമസ് അധ്യക്ഷത വഹിക്കും. പാ. സാബു ആര്യംപള്ളീൽ നേതൃത്വം നൽകും. പി.വൈ.പി.എ സെൻ്റർ ക്വയർ ഗാന ശുശ്രൂഷ നിർവഹിക്കും.

Comments are closed.