കൊവിഡ് മാസ്‌കിൽ ബൈബിൾ വാക്യങ്ങൾ എഴുതി വിതരണം ചെയ്തു: ചൈനയിൽ പാസ്റ്റർ അറസ്റ്റിൽ

0 177

ബെയ്‌ജിങ്‌ :തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിൽ ബൈബിൾ വാക്യങ്ങൾ ആലേഖനം ചെയ്ത മാസ്കുകൾ വിതരണം ചെയ്തതിന് പ്രൊട്ടസ്റ്റന്റ് ഹൗസ് പള്ളിയിലെ പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. സോങ്‌ടോങ് സിറ്റിയിലെ ഷെൻക്സിയോങ് കൗണ്ടിയിലെ ഒരു ഗ്രാമീണ പള്ളിയിലെ പാസ്റ്ററായ ചാങ് ഹാവോയെ ആണ് ഏപ്രിൽ 28 ന് പോലീസ് അറസ്റ്റ് ചെയ്തത് .
രാജ്യത്തെ പ്രൊട്ടസ്റ്റന്റ് സഭകളുടെ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സർക്കാർ അനുവദിച്ച ത്രീ-സെൽഫ് ചർച്ചിൽ രജിസ്റ്റർ ചെയ്യാത്ത ഒരു ചെറിയ ഹൗസ് പള്ളിയാണ് ഹാവോ നടത്തുന്നത്. ഏപ്രിൽ 14 ലെ റെയ്ഡിനിടെ പോലീസ് ബൈബിളുകളും ക്രിസ്ത്യൻ പുസ്തകങ്ങളും വാക്യങ്ങൾ ആലേഖനം ചെയ്ത കോവിഡ് വിരുദ്ധ മാസ്കുകളും പിടിച്ചെടുത്തതായി പാസ്റ്റരുടെ ഭാര്യ എൻലിൻ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്തതിനു ശേഷം കുടുംബത്തിനും അഭിഭാഷകനും ഹാവോയെ കാണാൻ പോലീസ് അനുവദിക്കുന്നില്ലെന്നും ഭാര്യ എൻലിൻ പറഞ്ഞു. ഹാവോ ഇപ്പോഴും തടങ്കലിൽ കഴിയുകയാണ് . എന്നാൽ പാസ്റ്ററിനു മേൽ ചുമത്തിരിക്കുന്ന കുറ്റം എന്താണെന്ന് അധികാരികൾ വിശദികരിച്ചിട്ടില്ല .

Leave A Reply

Your email address will not be published.