ടെക്സാസ് : അമേരിക്കയിലെ ടെക്സാസിൽ സർക്കാർ സ്കൂളുകളിലെ 50 ലക്ഷത്തിലധികം വിദ്യാർഥികൾക്ക് ബൈബിൾ ഭാഗങ്ങൾ പാഠ്യപദ്ധതിയിൽ നിർബന്ധമാക്കിക്കൊണ്ടുള്ള പുതിയ വിദ്യാഭ്യാസ പദ്ധതിക്ക് ഭരണകൂടം അനുമതി നൽകി. പ്രൈമറി തലം മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികൾ വരും വർഷങ്ങളിൽ ബൈബിൾ കഥകൾ പഠിക്കേണ്ടി വരും.
സ്കൂളുകളിൽ മതത്തിന്റെ സ്വാധീനം വർധിപ്പിക്കാനുള്ള ഈ നീക്കത്തിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധങ്ങളും ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയ്ക്ക് വിരുദ്ധമാണ് ഈ നടപടിയെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുമ്പോൾ, നിയമം കോടതികളിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
എന്നാൽ, അമേരിക്കയുടെ അടിത്തറ പടുത്തുയർത്തുന്നതിൽ ക്രൈസ്തവ പാരമ്പര്യങ്ങൾക്ക് വലിയ പങ്കുണ്ടെന്നും അതുകൊണ്ട് തന്നെ ഇവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്നുമാണ് അനുകൂലിക്കുന്നവരുടെ വാദം. ക്ലാസ് മുറികളിൽ ‘പത്ത് കൽപ്പനകൾ’ പ്രദർശിപ്പിക്കണമെന്ന നിയമത്തിന് പിന്നാലെയാണ് ടെക്സാസ് ഭരണകൂടം പുതിയ മാറ്റത്തിന് മുതിരുന്നത്.

Comments are closed.