Ultimate magazine theme for WordPress.

ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെ അംഗീകാരം നേടി ബിനോയ് പാട്ടത്തിൽ

നിലമ്പൂർ: കഴിഞ്ഞ ചില വർഷങ്ങളായി മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ ജീവകാരുണ്യ പ്രവർത്തനം നടത്തി വരുന്ന നിലമ്പൂർ സ്വദേശി ബിനോയ് പാട്ടത്തിലിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെ അംഗീകാരം ലഭിച്ചു. നിലമ്പൂർ ചക്കാലക്കുത്ത് പാട്ടത്തിൽ പുത്തൻവീട്ടിൽ പരേതനായ സാമൂവേൽ കുട്ടി-ശലോമി ദമ്പതികളുടെ മൂത്ത മകനാണ് ബിനോയ് പാട്ടത്തിൽ.
നിർധന കുടുംബങ്ങളിലെ അർബുദം , വൃക്ക രോഗികളെ വാഹനങ്ങളിൽ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സാ സഹായങ്ങൾ നൽകുകയും നിർധന കുടുംബങ്ങൾക്ക് ഉൾപ്പെടെ രോഗത്താൽ കിടപ്പിലായവർക്ക് ഭക്ഷ്യ കിറ്റ് നൽകുക , കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സഹായം, നിർധനർക്ക് ഭക്ഷണം, വസ്ത്രം, വാടകയ്ക്ക് താമസിക്കുന്ന നിർധന കുടുംബങ്ങൾക്ക് വീടിന്റെ വാടക നൽകി സഹായിക്കുക തുടങ്ങിയ മേഖലകളിൽ നിസ്വാർത്ഥമായ സേവനമാണ് ബിനോയ് ചെയ്യുന്നത്. കൂടാതെ 2008 ൽ ഓസ്വാൾഡ് ഓർഫനേജ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് ദുർബല വിഭാഗങ്ങളെ കൈപിടിച്ചുയർത്താൻ നടത്തിയ പ്രവർത്തനങ്ങൾക്ക് കൂടിയുളള അംഗീകാരമാണ് ലഭിച്ചത്. ബിനോയ് നിലമ്പൂർ ദി പെന്തെക്കൊസ്ത് മിഷൻ സഭ വിശ്വാസിയാണ് ബിനോയ് .

Leave A Reply

Your email address will not be published.