Ultimate magazine theme for WordPress.

ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ വാർഷിക സമ്മേളനത്തിന് അനുഗ്രഹ സമാപ്തി

ക്രൈസ്തവ എഴുത്തുകാർ ദൈവരാജ്യത്തിൻ്റെ ദൂതുവാഹികളായിരിക്കണം.... ഡോ. സിനി ജോയ്സ് മാത്യു

ബെംഗളൂരു: \”ക്രൈസ്തവ എഴുത്തുകാർ ദൈവരാജ്യത്തിൻ്റെ ദൂതുവാഹികളും മീഡിയ ആ ദൂതുവാഹികളുടെ കാഹളവുമാണന്ന് ഡോ.സിനി ജോയ്സ് മാത്യൂ പറഞ്ഞു.
ബെംഗളൂരുവിലെ ക്രൈസ്തവ – പെന്തെക്കൊസ്ത് പത്രപ്രവർത്തകരുടെ സംഘടനയായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ( ബിസിപിഎ) 18-ാമത് വാർഷികവും ബിസിപിഎ ന്യൂസ് വാർത്താപത്രികയുടെ രണ്ടാമത് വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവം പറയുന്നതല്ലാതെ മറ്റൊന്നും ക്രൈസ്തവ എഴുത്തുകാർ എഴുതരുതെന്നും കാഹളങ്ങൾ തിരുഹിതത്തിനെതിരായി ശബ്ദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നിയമത്തിൻ്റെ ഏറ്റവും കാതലായ ആശയമാണ് \”ദൈവരാജ്യം\”.
അത് അത്യുന്നനായ ദൈവത്തിൻ്റെ മഹത്വപൂർണ്ണമായ പദ്ധതിയാണ് .
പക്ഷേ പെന്തെക്കോസ്ത് സമൂഹം ഇന്ന് പ്രസംഗിക്കുവാനും ധ്യാനിക്കുവാനും ബോധപൂർവ്വം മറന്നുകളഞ്ഞ വിഷയമാണ് അത്. കാരണം ദൈവരാജ്യം എന്ന പദത്തിൻ്റെ അർത്ഥം ദൈവത്തിൻ്റെ ഭരണം എന്നും അതിൻ്റെ അടിസ്ഥാനം \”ദൈവഹിത\”വും ആണ്. അത് അനുവദിച്ചു കൊടുത്താൽ സ്വന്ത ഭരണം അവസാനിക്കും. സ്വന്ത ഇഷ്ടങ്ങളും പദ്ധതികളും തകരും. അതു കൊണ്ട് അതിന് നാം പുറംതിരിഞ്ഞു നിൽക്കുന്നു.പക്ഷേ ദൈവഭരണത്തിന് എതിർ നില്കുന്നവർ നിത്യ നാശത്തിലേക്കാണ് കുതിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹൊറമാവ് അഗര ബഥേൽ ന്യൂ ലൈഫ് ബൈബിൾ കോളേജ് ഹാളിൽ നടന്ന വാർഷിക സമ്മേളനത്തിൽ ഐ പി സി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡൻ്റും ബിസിപിഎ രക്ഷാധികാരിയുമായ പാസ്റ്റർ ജോസ് മാത്യൂ അധ്യക്ഷനായിരുന്നു.
പാസ്റ്റർ മാത്യൂ ഫിലിപ്പിൻ്റെ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ മുഖ്യധാര പെന്തെക്കൊസ്ത് സഭകളെയും സംഘടനകളെയും പ്രതിനിധികരിച്ച് പാസ്റ്റർമാരായ ഡോ.വർഗീസ് ഫിലിപ്പ്, സി.വി.ഉമ്മൻ, ഇ.ജെ.ജോൺസൺ, ജോയ് എം.ജോർജ്, സണ്ണി കുരുവിള, സിബി ജേക്കബ്, കെ വി ജോസ്, ഡോ. ജ്യോതി ജോൺസൺ, ബ്രദർ.പി.ഒ. ശാമുവേൽ എന്നിവർ ആശംസകൾ അറിയിച്ചു. ബ്രദർ. ഡേവിസ് ഏബ്രഹാമിൻ്റ നേതൃത്വത്തിൽ ഗാനങ്ങൾ ആലപിച്ചു.
ബി സി പി എ ന്യൂസ് വാർത്താപത്രികയുടെ പ്രവർത്തനത്തെക്കുറിച്ച് പബ്ലിഷർ ബ്രദർ.മനീഷ് ഡേവിഡും ,ബി സി പി എ – യുടെ ആരംഭകാല പ്രവർത്തനത്തെക്കുറിച്ച് പ്രസിഡൻ്റ് ചാക്കോ കെ തോമസും സംസാരിച്ചു.
രണ്ടാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ബിസിപിഎ നൂസ് വാർത്താപത്രിക ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ.സി.വി.ഉമ്മൻ പ്രാർഥിച്ച് എക്സൽ വി.ബി.എസ് ഡയറക്ടർ ബിനു ജോസഫ് വടശ്ശേരിക്കരക്ക് നൽകി പ്രകാശനം ചെയ്തു.
വാർത്താപത്രികയിൽ ഒരു വർഷത്തോളം തുടർച്ചയായി ധ്യാനപീഠം കോളം എഴുതിയ ഡോ.സിനി ജോയ്സ് മാത്യൂവിനും കാർട്ടൂൺ കോളം ചെയ്ത അഭിലാഷ് ജേക്കബിനെയും ചടങ്ങിൽ അവാർഡ് നൽകി ആധരിച്ചു.
ഇംഗ്ലീഷിലും മലയാളത്തിലും ലേഖനകൾ എഴുതിയ ബാംഗ്ലൂരിലെ 10 എഴുത്തുകാരെ ചടങ്ങിൽ ആധരിച്ചു.
ബി സി പി എ വൈസ് പ്രസിഡൻ്റ്
പാസ്റ്റർ ലാൻസൺ പി.മത്തായി അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.
വിവിധ ക്രൈസ്തവ പെന്തെക്കൊസ്ത് സഭകളിലെ എഴുത്തുകാർ, ശുശ്രൂഷകർ, വിശ്വാസികൾ തുടങ്ങി നൂറിലധികം പേർ പങ്കെടുത്തു.
ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ ജോമോൻ ജോൺ സ്വാഗതവും സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ നന്ദിയും രേഖപ്പെടുത്തി.
പാസ്റ്റർ പി.പി.ജോസഫിൻ്റെ പ്രാർഥനയോടും ആശീർവാധത്തോടെയുമാണ് സമ്മേളനം സമാപിച്ചത്.
പ്രോഗ്രാം കോർഡിനേറ്റർ ജോസ് വി.ജോസഫ്, ട്രഷറർ ബിനു മാത്യൂ,റെജി ജോർജ്, ബെൻസൺ ചാക്കോ,സാജു വർഗീസ് പാസ്റ്റർമാരായ ജേക്കബ് ഫിലിപ്പ്, ബിജു ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave A Reply

Your email address will not be published.