പുരാതന മാസിഡോണിയൻ ഗ്രീക്ക് നാണയങ്ങൾ കണ്ടെത്തി
റൊമാനിയ:തെക്കൻ റൊമാനിയയിലെ ഗ്രാമത്തിൽ നിന്ന് പുരാതന മാസിഡോണിയൻ ഗ്രീക്ക് നാണയങ്ങൾ കണ്ടെത്തി.
ബുച്ചാറെസ്റ്റിന് പടിഞ്ഞാറ് 140 കിലോമീറ്റർ (87 മൈൽ), ബൾഗേറിയയ്ക്ക് വടക്ക് 70 കിലോമീറ്റർ (44 മൈൽ) അകലെ റാഡോമിറെസ്റ്റി ഗ്രാമത്തിന് സമീപം മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചാണ് 68 നാണയങ്ങൾ കണ്ടെത്തിയത്. നാണയങ്ങൾ വളരെ പഴക്കമുള്ളതാണെന്നും ബിസി രണ്ടാം നൂറ്റാണ്ടിൽ അച്ചടിച്ചതാണെന്ന് കണ്ടെത്തിയതായി വിരമിച്ച ഉദ്യോഗസ്ഥൻ പറഞ്ഞു. നാണയങ്ങളിൽ \”മക്കഡോണൺ പ്രോട്ടിസ്\” (ഗ്രീക്ക്:Μακεδόνων Πρώτης) എന്ന ലിഖിതമുണ്ട്, ഇത് ബ്രിട്ടീഷ് മ്യൂസിയം അനുസരിച്ച് \”മാസിഡോണിയക്കാരുടെ ആദ്യ (പ്രദേശം)\” എന്നാണ് വിവർത്തനം ചെയ്യുന്നത്.