റായ്പുർ: ബജ്റംഗ്ദളിന്റെ നേതൃത്വത്തിൽ ഛത്തീസ്ഗഡിലെ റായിപ്പൂർ മയിൻപ്പൂരി ഗ്രാമത്തിൽ ക്രൈസ്‌തവർക്ക് നേരെ
വീണ്ടും ആക്രമം.
ഇക്കുറി ജയ് ശ്രീറാം വിളിച്ച് പെന്തകോസ്ത് ആരാധനാലയത്തിൽ പ്രവേശിച്ച സംഘം സഭാ യോഗം തടസ്സപ്പെടുത്തി. ശേഷം പാസ്റ്റർ വഷിട്ട് ഭാരതിയെയും വിശ്വാസികളെയും ക്രൂരമായി മർദ്ദിച്ചു.
ആരാധന നടന്നു കൊണ്ടിരുന്ന കെട്ടിടത്തിന് കേടുപാടുകൾ വരുത്തിയിട്ടുണ്ട്. സഭക്കുള്ളിൽ ഹനുമാൻ ചാലീസയും ജയ് ശ്രീറാമും ചൊല്ലി ബജ്റംഗ്ദൾ പ്രതിഷേധിക്കുന്ന വീഡിയോ സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നുണ്ട്.
വ്യാജ മത പരിവർത്തന കുറ്റം ആരോപിപ്പിച്ച് പാസ്റ്ററിനെയും വിശ്വാസികളെയും അറസ്റ്റ് ചെയ്ത പോലീസ് അവരെ സരസ്വതി നഗർ പോലീസ് സ്റ്റേഷനിൽ അടെച്ചിരിക്കുകയാണ്.

Comments are closed.