കതിഹാർ : ബീഹാറിലെ കതിഹാർ സിറ്റിയിലെ റ്റി വി ടവറിന് സമീപമുള്ള സേവാ ബീഹാർ ആരാധനാലയത്തിലേക്ക് ഞായറാഴ്ച പകൽ ഒരു കൂട്ടം സുവിശേഷ വിരോധികൾ സഭാ ആരാധന മദ്ധ്യേ അതിക്രമിച്ച് കയറി സഭാ ശുശ്രൂഷകൻ പാ. പാസ് പപ്പു ഒറോൺനിനെയും ഇവിടെ ഉണ്ടായിരുന്ന വിശ്വാസികളെയും ആക്രമിക്കുകയും അവരെ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
കതിഹാറിലെ വാർഡ് നമ്പർ 01 റ്റി വി റ്റവർ മൊഹല്ലയിൽ വ്യാജ മത പരിവർത്തന കുറ്റം ആരോപിച്ചായിരുന്നു ഈ ആക്രമണം നടത്തിയത്. ഈ പ്രദേശത്ത് കഴിഞ്ഞ കുറേ മാസങ്ങളായി യോഗത്തിൻ്റെ പേരിൽ സന്താൾ ഗോത്ര വിഭാഗത്തിലെ കുടുംബങ്ങളെ മതം മാറ്റി എന്നതായിരുന്നു വ്യാജ ആരോപണം.

Comments are closed.