Ultimate magazine theme for WordPress.

അമേരിക്കയിൽ ആതുര ശുശ്രൂഷയിൽ കരുതലിന്റെ ചരിത്രം രചിച്ച ശ്രീമതി സോളിമോൾ കുരുവിളയക്ക് പുരസ്‌കാരം

ഏറ്റവും കരുതലോടെയുള്ള സേവനത്തിനു നാഷനൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് അമേരിക്ക (എൻ എ ഐ എൻ എ) നൽകുന്ന \’Legacy of Caring Award\’ ശ്രീമതി സോളിമോൾ കുരുവിളയ്ക്കു ലഭിക്കും. ജക്കോബി ആൻഡ് നോർത്ത് സെൻട്രൽ ബ്രോങ്ക്സ് ഒക്ക്യൂപ്പേഷണൽ ഹെൽത്ത് സർവീസസ് അസോഷ്യേറ്റ് ഡയറക്ടറായ ശ്രീമതി സോളിമോൾ കുരുവിളയ്ക്കാണ് അവാർഡെന്ന് ന്യൂയോർക്ക് ഹെൽത്ത് + ഹോസ്പിറ്റൽസ് ജക്കോബി ആൻഡ് നോർത്ത് സെൻട്രൽ ബ്രോങ്ക്സ് സി ഇ ഓ: ക്രിസ്റ്റഫർ മാസ്ട്രോമാനോ അറിയച്ചു.
രോഗികളെ പരിപാലിക്കുന്നതിലും സാന്ത്വനം നൽകുന്നതിലും നേതൃത്വ മികവിലും മുന്നിട്ടു നിൽക്കുന്ന നഴ്‌സുമാരെ ആദരിക്കാനുള്ളതാണ് ഈ പുരസ്‌കാരം.

1992 ൽ ഇന്ത്യയിൽ നിന്നു യുഎസിൽ കുടിയേറിയതു മുതൽ ഈ സംവിധാനത്തിൽ തന്നെ പ്രവർത്തിക്കുന്ന ശ്രീമതി സോളിമോൾ കുരുവിള അവിടെ 30 വർഷം പിന്നിട്ടു. ആദ്യ ആറ് വർഷം ജക്കോബി സർജിക്കൽ മെഡിക്കൽ ഐ സി യുവിൽ ജോലി ചെയ്യുമ്പോൾ അവർ കോളജ് ഓഫ് ന്യൂ റോഷലിൽ നിന്നു ശാസ്ത്രത്തിൽ മാസ്റ്റേഴ്സും പിന്നീട് ബിബ്ലിക്കൽ കൗണ്സലിംഗിൽ പി എച് ഡി യും നേടി.

1999 ൽ ഒക്ക്യൂപ്പേഷണൽ ഹെൽത്ത് സർവീസസ് ടീമിൽ ചേർന്ന ശ്രീമതി സോളിമോൾ കുരുവിള 2015 ൽ അസോഷ്യേറ്റ് ഡയറക്ടറായി. നഴ്‌സിംഗ് വിഭാഗത്തിൽ എല്ലാ തലത്തിലുമുള്ള ജീവനക്കാർ അവരുടെ മേൽനോട്ടത്തിലാണ്. \”ആശുപത്രിയിലെ ഓരോ ആളെയും എനിക്കറിയാം \” എന്നു ശ്രീമതി സോളിമോൾ കുരുവിള പറയും. \”സോളിമോൾ ഞങ്ങളുടെ ആരോഗ്യ രക്ഷാ സംവിധാനത്തിന്റെ സുപ്രധാന കണ്ണിയാണ്,\” മാസ്ട്രോമാനോ പറഞ്ഞു. എല്ലാ ദിവസവും ആതുര ശുശ്രൂഷയിൽ ഞങ്ങളുടെ ജീവനക്കാരിൽ ഒട്ടേറെപ്പേർ കാട്ടുന്ന സമർപ്പണത്തിന്റെ പ്രതീകമാണ് അവർ.\”

വെസ്റ്ചെസ്റ്ററിൽ ഭർത്താവും മകനുമൊത്തു കഴിയുന്ന കുരുവിള, തന്റെ വിശ്വാസമാണ് തന്നെ നയിക്കുന്നതെന്ന് പറയുന്നു. പ്രതിരോധ കുത്തിവയ്‌പിന്റെ പ്രാധാന്യം പ്രചരിപ്പിക്കാനുള്ള പരിപാടികളിൽ അവർ പങ്കെടുത്തിരുന്നു. \”വാക്‌സിനേഷൻ പ്രധാനമാണ്,\” അവർ പറഞ്ഞു. \”പ്രത്യേകിച്ച് ആരോഗ്യ പ്രവർത്തകർക്ക്. വാക്‌സിനേഷൻ നിരക്ക് കൂടുമ്പോൾ രോഗം കുറയുന്നതു നമ്മൾ കണ്ടതാണ്.\”

Leave A Reply

Your email address will not be published.