ഛത്തിസ്‌ഗഡ് : ഗോത്രവർഗ്ഗ ആചാരങ്ങളോട് അകലം പാലിക്കുകയും ക്രൈസ്തവ വിശ്വാസത്തോട് ആഭിമുഖ്യം പുലർത്തുകയും ചെയ്തതിന്റെ പേരിൽ ഗോത്രവർഗ്ഗകുടുംബത്തിന് നേരെ ആക്രമണo. ഗോത്രവർഗ്ഗ വിഭാഗങ്ങൾ തന്നെയാണ് ഈ കുടുംബത്തെ ആക്രമിച്ചത്. ഛത്തീസ്ഘട്ടിലെ ഫാസിയാബാദിലാണ് സംഭവം. ആക്രമണത്തിൽ സ്ത്രീകളും കുട്ടിയും ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു.എല്ലാവരും ചികിത്സയിലാണ്. ഗോത്രവർഗ്ഗത്തിലെ എട്ടു കുടുംബങ്ങൾ ക്രൈസ്തവ വിശ്വാസത്തോട് ആഭിമുഖ്യമുള്ളവരാണ്. എന്നാൽ ആരും ഔദ്യോഗികമായി ക്രിസ്തുമതം സ്വീകരിച്ചിട്ടുമില്ല. പക്ഷേ
രാവിലെയും വൈകുന്നേരവുമുളള പ്രാർത്ഥന,ഞായറാഴ്ച ആചരണം എന്നിവയെല്ലാം ഇവർ കൃത്യമായി നടത്തുന്നുണ്ട്.ഇതിൽ അസഹിഷ്ണുക്കളായ ഗ്രാമീണരാണ് അക്രമം നടത്തിയത്.
Related Posts