വാഷിംഗ്ടണ്‍ : ഇസ്രായേലില്‍ ആക്രമണം നടത്തി ഹമാസ് ബന്ദികളാക്കിയവരെ എല്ലാം വിട്ടയയ്ക്കണമെന്ന് അമേരിക്ക. ബന്ദികളായവരെ അവരുടെ കുടുംബങ്ങളില്‍ എത്തിക്കുന്നത് വരെ വിശ്രമമില്ലെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.
ആക്രമണത്തിന്റെ ഒരു വര്‍ഷം തികയുന്ന ദിനത്തില്‍ ഹമാസിന്റെ നടപടികള്‍ക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.
ഹമാസ് ഇപ്പോഴും ബന്ദികളാക്കി വച്ചിരിക്കുന്ന എല്ലാവരേയും മോചിപ്പിക്കണം. അവരെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നത് വരെ അമേരിക്കയ്ക്ക് വിശ്രമിക്കാന്‍ സാധിക്കില്ല. അമേരിക്കക്കാര്‍ ഉള്‍പ്പെടെ 254 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഏഴ് അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 101 പേര്‍ ഇപ്പോഴും ഗാസയില്‍ തടങ്കലിലാണ് മാത്യു മില്ലര്‍ പറഞ്ഞു.

Comments are closed.