കർണാടകയിൽ പള്ളിക്ക് നേരെ ആക്രമണം; ഉണ്ണി യേശുവിന്റെ പ്രതിമ തകർത്തു

0 633

ബെംഗളൂരു: സംസ്ഥാനത്ത് പള്ളിക്ക് നേരെ ആക്രമണം. മൈസൂരു പെരിയപട്ടണയിലെ സെന്റ് മേരീസ് പള്ളിക്ക് നേരെ ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. പള്ളിയിൽ ആക്രമണം നടത്തിയ അജ്ഞാതർ ഉണ്ണി യേശുവിന്റെ പ്രതി തകർത്തതായി പൊലീസ് പറഞ്ഞു. ക്രിസ്മസ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് പള്ളി തകർത്തത്. ക്രമസമാധാനം കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പ്രതികൾ ഇപ്പോഴും ഒളിവിലാണ്. പ്രതിയെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. പള്ളി പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി കേന്ദ്രികരിച്ചാണ് അന്വേഷണം നടക്കുന്നത്.
പള്ളിക്ക് പുറത്ത് സൂക്ഷിച്ചിരുന്ന പണവും സംഭാവനപ്പെട്ടികളും കൊള്ളയടിച്ചു. പ്രതികളെ കണ്ടെത്താൻ നിരവധി സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രാഥമികാന്വേഷണത്തിൽ മോഷണക്കേസാണെന്നാണ് സൂചന.

Leave A Reply

Your email address will not be published.