ഗ്രീസ് :സിറ്റി ചാമ്പ്യൻസ് ഫോർ ഗ്ലോബൽ ഹീറ്റ് ആക്ഷൻ എന്നറിയപ്പെടുന്ന നഗര പരിതസ്ഥിതികളിലെ കടുത്ത ചൂടിനെതിരായ ആഗോള സംരംഭത്തിന് നേതൃത്വം നൽകാനൊരുങ്ങി ഏഥൻസ്. മാറുന്ന കാലാവസ്ഥ കണക്കിലെടുത്താണ് പുതിയ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. ഗ്ലോബൽ ചീഫ് ഹീറ്റ് ഓഫീസറായി എലെനി മിറിവിലിയെ നിയമിച്ചു. യൂറോപ്പിലെയും ലോകത്തെയും പല തലസ്ഥാന നഗരങ്ങളും അവയിൽ ഏഥൻസും ഉയരുന്ന താപനിലയ്ക്കും ജലക്ഷാമത്തിനും കൂടുതൽ ഇരയാകുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ നമുക്ക് ഈ സാഹചര്യം മാറ്റാൻ കഴിയും, കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങളെ നേരിടാൻ പല നഗരങ്ങളും കൂടുതൽ പ്രതിരോധശേഷിയുള്ളതായി ഞങ്ങൾ ഇതിനകം കണ്ടു. അതിനാൽ തങ്ങളുടെ രാജ്യവും കടുത്ത ചൂടിനെതിരെ ആഗോള സംരംഭത്തിന് ഒരുങ്ങുന്നതായി എലെനി മിറിവിലി കൂട്ടിച്ചേർത്തു.
Related Posts