Ultimate magazine theme for WordPress.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ജനറൽ കൺവൻഷൻ പറന്തലിൽ

പറന്തൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2024 ജനുവരി 29 തിങ്കൾ മുതൽ ഫെബ്രുവരി 4 ഞായർ വരെ അടൂർ-പറന്തൽ അസംബ്ലിസ് ഓഫ് ഗോഡ് കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. ജനുവരി 29 തിങ്കൾ വൈകിട്ട് ആറിനു നടക്കുന്ന പൊതു സമ്മേളനത്തിൽ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ.റ്റി ജെ സാമുവേൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ റവ.ടി ജെ ശാമുവേൽ, റവ.എബ്രഹാം തോമസ്, റവ.കെ ജെ മാത്യു , റവ.ജോർജ് പി ചാക്കോ, റവ. മനോജ് തോമസ് , റവ.മാനുവൽ ജോൺസൻ , റവ. തോമസ് എബ്രഹാം എന്നിവർ മുഖ്യപ്രഭാഷകരാണ്.

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ. ഐസക് വി മാത്യു, സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, ട്രഷറാർ പാസ്റ്റർ പി കെ ജോസ്, കമ്മിറ്റിയംഗം പാസ്റ്റർ പി ബേബി തുടങ്ങിയവർ ഉൾപ്പെടെയുള്ള ദൈവദാസൻമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
പാസ്റ്റർമാരായ ജോബിൻ എലീശ, സുനിൽ സോളമൻ എന്നിവർ നേതൃത്വം നൽകുന്ന അസംബ്ലിസ് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രൂഷ നയിക്കും.

പകൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രത്യേക യോഗങ്ങളും വൈകിട്ട് 6 മുതൽ 9 വരെ പൊതു യോഗങ്ങളും നടക്കും. ചൊവ്വ,ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പകൽ വിശേഷാൽ യോഗങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ 9 ന് സൺഡേ സ്കൂൾ വാർഷിക സമ്മേളനവും ഉച്ചയ്ക്ക് 2 ന് ക്രൈസ്റ്റ് അംബാസിഡേഴ്സ് (യുവജന വിഭാഗം) വാർഷിക സമ്മേളനവും നടക്കും. ഫെബ്രുവരി 4 ഞായർ രാവിലെ 9 മണിക്ക് പൊതുസഭായോഗം ആരംഭിക്കും. തിരുവത്താഴ ശുശ്രൂഷയോടെ കൺവൻഷൻ സമാപിക്കും.

 

Sharjah city AG