Ultimate magazine theme for WordPress.

പള്ളിയിൽ യുവാക്കളുമായി തർക്കം : തമിഴ്‌നാട് ബി ജെ പി പ്രസിഡന്റിനെതിരെ കേസെടുത്തു

ചെന്നൈ : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈക്കെതിരെ തമിഴ്‌നാട്ടിലെ ധർമ്മപുരി പോലീസ് കേസെടുത്തു. ജനുവരി എട്ടിന് പാപ്പിറെഡ്ഡിപ്പട്ടിക്കടുത്തുള്ള ബൊമ്മിടി പ്രദേശത്ത് നടന്ന റാലിക്കിടെ ബൊമ്മിടി സെന്റ് ലൂര്‍ദ് പള്ളിയില്‍ കയറുന്നതിനെ എതിർത്ത അണ്ണാമലൈയും ഒരു കൂട്ടം ക്രിസ്ത്യൻ യുവാക്കളും തമ്മിൽ വാക്കേറ്റമുണ്ടായതായി ധർമപുരി പോലീസ് പറഞ്ഞു.മണിപ്പൂർ വിഷയം ചൂണ്ടിക്കാട്ടിയാണ് യുവാക്കൾ അദ്ദേഹത്തിന്റെ പള്ളി പ്രവേശനത്തെ എതിർക്കുകയും അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു.സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും അണ്ണാമലൈ യുവാക്കൾക്ക് മണിപ്പൂർ വിഷയം വിശദീകരിക്കുകയും തുടർന്ന് രൂക്ഷമായ തർക്കം ഉണ്ടാകുകയും ചെയ്തു. മത സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമം അടക്കം വകുപ്പുകള്‍ ചുമത്തിയാണ് അണ്ണാമലൈക്കെതിരെ പോലീസ് കേസെടുത്തത്. 153 (എ) , 504, 505(2) വകുപ്പുകള്‍ ചുമത്തിയാണ് അണ്ണാമലൈക്കെതിരെ കേസെടുത്തത്.

Sharjah city AG
Leave A Reply

Your email address will not be published.