ദോഹ : ഖത്തറിൽ നിന്ന് കെനിയയിലേക്കു വിനോദയാത്രപോയ മലയാളികൾ ഉൾപ്പെടുന്ന സംഘം സഞ്ചരിച്ച ബസ് കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ മറിഞ്ഞു. അപകടത്തിൽ ആറു പേർ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരിൽ മിക്കവരുടെയും നില അതീവ ഗുരുതരമാണ്. സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരിച്ചവർ നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞുമാണെന്നാണ് വിവരങ്ങൾ. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല.

Comments are closed.