നൈജീരിയ : നൈജീരിയയിൽ സായുധരായ ഒരു സംഘം പാസ്റ്ററെയും രണ്ട് സഭാംഗങ്ങളെയും തട്ടിക്കൊണ്ടുപോയി. ജൂൺ 30-ന് പുലർച്ചെ ബെന്യൂ സ്റ്റേറ്റിലുള്ള ചർച്ച് റെസിഡൻസിൽ നിന്നാണ് റവ. ഡോ. സാമുവൽ ഗ്ബിന്ദെയെയും മറ്റ് രണ്ട് പേരെയും തോക്കുധാരികൾ ചേർന്ന് ബലമായി പിടിച്ചുകൊണ്ടുപോയത്.
തട്ടിക്കൊണ്ടുപോയവരുടെ സുരക്ഷിതവും നിബന്ധനകളില്ലാത്തതുമായ മോചനത്തിനായി പ്രാർത്ഥിക്കാൻ പ്രാദേശിക സഭ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇവരെ അടിയന്തിരമായി രക്ഷപ്പെടുത്താൻ അധികാരികൾ ശ്രമങ്ങൾ ഊർജ്ജിതമാക്കണമെന്നും, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും സഭാ നേതൃത്വം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Comments are closed.