യുകെ : ലോകമെമ്പാടും മതസ്വാതന്ത്ര്യം ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭയും ലോകനേതാക്കളും അടിയന്തരമായി ഇടപെടണമെന്ന് വെസ്റ്റ്മിൻസ്റ്ററിലെ കത്തോലിക്കാ ആർച്ച്ബിഷപ്പ് റിച്ചാർഡ് മോത്ത് ആവശ്യപ്പെട്ടു. ഇതിനായി ഒപ്പുശേഖരണ ഹർജി ആരംഭിച്ചിട്ടുണ്ട്.
ലോകത്തിലെ 540 കോടി ജനങ്ങൾ കടുത്ത മതപീഡനങ്ങളും വിവേചനങ്ങളും നേരിടുന്ന രാജ്യങ്ങളിലാണ് ജീവിക്കുന്നത്. ചൈന, നൈജീരിയ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ വിശ്വാസികൾ അക്രമങ്ങൾക്കും വിവേചനങ്ങൾക്കും ഇരയാകുന്നു.
സമാധാനപരമായി വിശ്വാസം കാത്തുസൂക്ഷിക്കുന്നവർ കൊല്ലപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്യുന്നു. തെരുവുകളിലും തൊഴിലിടങ്ങളിലും വർധിച്ചുവരുന്ന മതവിദ്വേഷത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Comments are closed.