Ultimate magazine theme for WordPress.

ഇറാഖിൽ ഇസ്രയേലുമായുള്ള ഏതുബന്ധവും കുറ്റം; ബിൽ പാസാക്കി

ബാഗ്ദാദ്:നിയമം ലംഘിച്ചാൽ ജീവപര്യന്തം തടവോ മരണശിക്ഷയോ ലഭിക്കാം
ഇറാഖിൽ ഇസ്രയേലുമായി ഏതുതരം ബന്ധവും കുറ്റകരമാക്കുന്ന ബിൽ പാർലമെന്റ് പാസാക്കി. ഇറാഖിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും നിയമം ബാധകമാണ്. ഇസ്രയേലിന്റെ രാഷ്ട്രപദവി ഇറാഖ് ഇതുവരെയും അംഗീകരിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധങ്ങൾ നിലവിലില്ലാത്ത സാഹചര്യത്തിൽ പുതിയനിയമം എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമല്ല. നിയമം ലംഘിച്ചാൽ ജീവപര്യന്തം തടവോ മരണശിക്ഷയോ ലഭിക്കാം.

Leave A Reply

Your email address will not be published.