Official Website

അഗ്രി ഫെസ്റ്റ് 2021 കാർഷിക മേള

0 432

തൃശുർ അഗ്രി ഫെസ്റ്റ് 2021
കാർഷിക മേള

പ്രകൃതി സംരക്ഷണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ 2021 ജനുവരി 7 മുതൽ 11 വരെ തൃശുർ ജില്ലയിലെ കേച്ചേരിയിൽ വെച്ച് കാർഷിക മേള സംഘടിപ്പിക്കുന്നു.

പ്രകൃതി സംരക്ഷണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാർഷികമേളയുടെ പോസ്റ്റർ പ്രകാശനം മുൻ കുന്നംകുളം എം.എൽ.എ ശ്രീ ബാബു എം പാലിശ്ശേരി നിർവഹിച്ചു. 2021 ജനുവരി 7 മുതൽ 11 വരെ കേച്ചേരിസിറ്റി പാലസ് കൺവെൻഷൻ സെന്ററിലാണ് കാർഷികമേള നടക്കുന്നത്.

പെരുമ്പിലാവിൽ നടന്ന ചടങ്ങിൽ പ്രകൃതിസംരക്ഷണ സംഘം തൃശൂർ ജില്ലാ സെക്രട്ടറി ഷാജി തോമസ് എൻ ,
ജില്ലാ കോഡിനേറ്റർ ജയപ്രകാശ് കേച്ചേരി, മീഡിയ കോഡിനേറ്റർ റഫീഖ് കടവല്ലൂർ എന്നിവർ പങ്കെടുത്തു.
കാർഷികമേളയുടെ ഭാഗമായ് കാർഷിക പ്രദർശനം, കാർഷിക വിപണനമേള, കാർഷിക സെമിനാറുകൾ, കർഷക ശാസ്ത്രജ്ഞ മുഖാമുഖം,കർഷക സംഗമം, തുടങ്ങി ഒട്ടനവധി പ്രോഗ്രാമും സംഘടിപ്പിക്കും.

*കാർഷിക മേഖല വിജയം കൈവരിച്ച കർഷകർ സ്വന്തം കൃഷി രീതികളും അനുഭവങ്ങളും മറ്റും കർഷകരുമായ് പങ്കുവെക്കുന്ന കർഷക സംഗമം.

* പാൽ, മുട്ട, ഇറച്ചി, ഉൽപ്പാദനം മൂല്യ വർദ്ധന എന്നിവയെ കുറിച്ചുള്ള സെമിനാർ,

* കാർഷിക സർവ്വകലാശാലകൾ, കൃഷി വികസന, ഫിഷറീസ്, കർഷക സംരംഭ കൂട്ടായ്മ പ്രതിനിധികൾ എന്നിവരുമായ് ചർച്ചകൾ.

* ജൈവ -കാർഷിക പരിശീലനം ചർച്ച ക്ലാസുകൾ
കാർഷികോപകരണങ്ങൾ, ജൈവ കാർഷിക ഉൽപ്പന്നങ്ങൾ, വിത്തിനങ്ങൾ, കിഴങ്ങിനങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പഴവർഗങ്ങൾ, കുടുംബ കൃഷി ഉൽപ്പന്നങ്ങൾ, പരിസ്ഥിതി ശാഖ വിജ്ഞാന ഗ്രന്ഥങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും വിൽപ്പനയും മേളയുടെ ഭാഗമായി പ്രദർശന നഗരിയിൽ നടക്കും.

അനീഷ്‌ ഉലഹന്നാൻ
തൃശ്ശൂർ

Comments
Loading...
%d bloggers like this: