ടെഹ്റാൻ : ഇസ്രയേലിനെ ആക്രമിക്കുന്നതിൽ നിന്നും പിന്നോട്ടില്ലെന്ന് വീണ്ടും ഇറാന്റെ പ്രഖ്യാപനം. ഇതോടെ പശ്ചിമ ഏഷ്യൻ രാജ്യങ്ങളിൽ യുദ്ധഭീതി വർദ്ധിച്ചിട്ടുണ്ട്.
ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയെ കൊലപ്പെടുത്തിയതിൽ ശക്തമായ പ്രതികാരം ഉണ്ടാകുമെന്ന് ഇക്കുറി പ്രഖ്യാപനം നടത്തിയിരിക്കുന്നത് ഇറാൻ ഇസ്ലാമിക് റവല്യൂഷൻ ഗാർഡ്സാണ്. ശരിയായ സമയത്ത് കൃത്യമായ സ്ഥലത്ത് പ്രതികാരം നടപ്പിലാക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു.
പലസ്തീനിലെ ഹമാസ്, ഇസ്ലാമിക് ജിഹാദ്, യെമനിലെ ഹൂതി വിഭാഗം, ലെബനനിലെ ഹിസ്ബുള്ള, ഇറാഖി പ്രതിരോധ സേന എന്നിവരെ ചേര്‍ത്തുള്ള ആക്രമണത്തിനാണ് ഇറാന്‍ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ട്.

Comments are closed.