Ultimate magazine theme for WordPress.

പാസ്റ്റേഴ്സ് വെൽഫെയർ ബോർഡ് രൂപീകരിക്കും: പാ. വൈ റെജി

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ നിയുക്ത ഓവർസിയർ പാ വൈ റെജിയുമായി പാ. ജെയ്സ് പാണ്ടനാട് നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

ചോദ്യം: അങ്ങയുടെ വിജയത്തിൽ എന്ത് തോന്നുന്നു? മുൻകൂട്ടി ഉറപ്പിച്ചിരുന്നോ?

ഉത്തരം: എൻ്റെ വിജയം നൂറ് ശതമാനം ഉറപ്പായിരുന്നു. സ്റ്റേറ്റ് കൗൺസിൽ, ഡിപ്പാർട്ട്മെൻ്റ് തലവന്മാർ, ബോർഡ് അംഗങ്ങൾ, സോണൽ ഭാരവാഹികൾ , സെൻ്റർ പാസ്റ്റർന്മാർ എന്നിവരുടെ ഭൂരിപക്ഷം പിന്തുണയും എനിക്കായിരുന്നു. വിരമിച്ച പാസ്റ്റർന്മാർ, സീനിയർ പാസ്റ്റർന്മാർ, യൂത്ത് പാസ്റ്റർന്മാർ എന്നിവരുടെ സർവാത്മനാ പിന്തുണയും എനിക്കാണ്. സ്റ്റേറ്റ് കൗൺസിൽ മത്സരത്തിൽ നല്ല ഭൂരിപക്ഷമാണല്ലോ മിക്കപ്പോഴും ലഭിക്കാറുള്ളത്.

ചോദ്യം: ഇനി അങ്ങയുടെ പ്രധാന പരിഗണന എന്തിനായിരിക്കും?

സഭാ സ്ഥാപനവും പാസ്റ്റർന്മാരുടെ ക്ഷേമവുമാണ് മുഖ്യ പരിഗണന.

ചോദ്യം: പാസ്റ്റർന്മാരുടെ ക്ഷേമത്തിനുള്ള പദ്ധതികൾ എന്തെല്ലാമാണ്?

1. പാസ്റ്റേഴ്സ് വെൽഫെയർ ബോർഡ് രൂപീകരിക്കും. സിസി തോമസ് സാർ പാസ്റ്റർമാരുടെ ക്ഷേമത്തിന് കൂടുതൽ പരിഗണന കൊടുത്തിരുന്നു. അതൊരു ഡിപ്പാർട്ട്മെൻ്റിൻ്റെ കീഴിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. പാസ്റ്റർമാർക്ക് ആരോഗ്യ പ്രശ്നങ്ങൾ കൂടുതലാണ്. അടിയന്തിര സാഹചര്യങ്ങളിൽ ചികിത്സ ആവശ്യമാണ്. മക്കളുടെ പഠനം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾ ഉണ്ട്. ഇതിനൊക്കെ പണം ആവശ്യമാണ്. വിഭവ സമാഹരണത്തിലൂടെ പണം കണ്ടെത്തി സഹായിക്കും.

2. പാസ്റ്റർന്മാരുടെ ഒരു സർവീസ് ഫയൽ ഉണ്ടാക്കും.

അവരുടെ സീനിയോറിറ്റി, ക്രഡൻഷ്യൽ, കരീയർ, പ്രവർത്തനം, അവസ്ഥ എല്ലാം രേഖപ്പെടുത്തുന്ന ഡേറ്റാ ബാങ്കാണ് ഉദ്ദേശിക്കുന്നത്.

3 ട്രാൻസ്ഫർ നേരത്തെ ആക്കും.

ജനുവരിയിൽ അപേക്ഷ വിതരണം ചെയ്ത ശേഷം ഫെബ്രുവരിയിൽ തിരികെ വാങ്ങും. മാർച്ച് അവസാനം ട്രാൻസ്ഫർ ഓർഡർ നൽകും.
ഇത് കുട്ടികൾക്ക് . അഡ്മിഷൻ എളുപ്പമാക്കും.

ചോദ്യം: സ്ഥലം മാറ്റത്തിന് ശാസ്ത്രീയ മാനദണ്ഡം ഉണ്ടാക്കുമോ?

സീനിയോറിറ്റി, മെറിറ്റ്, പ്രാഗൽഭ്യം എന്നിവ പരിഗണിക്കും.

ചോദ്യം: പുതിയ കെട്ടുപണികൾ ഒന്നുമില്ലെ?

അത്യാവശ്യം സ്ഥാപനങൾ നമുക്ക് ഉണ്ട്. സ്റ്റേഡിയം വികസിപ്പിച്ചു, ശൗചാലയങ്ങൾ( ടോയ്‌ലറ്റ്, ബാത്ത്റൂം ) അക്കോമഡേഷൻ , പാർക്കിംഗ് സൗകര്യം വർദ്ധിപ്പിക്കും.

ചോദ്യം: റിട്ടയർമെൻ്റ് പ്രായം സംബന്ധിച്ച് അഭിപ്രായം എന്താണ്?

റിട്ടയർമെൻ്റ് പ്രായം 70 ആക്കണമെന്നാണ് എൻ്റെ വ്യക്തിപരമായ ആഗ്രഹം. എന്നാൽ ഇത് പതിറ്റാണ്ടുകൾ തുടരുന്ന കീഴ് വഴക്കമാണ്. സമഗ്രമായ പഠനം ആവശ്യമാണ്. കമ്മീഷൻ വച്ച് സാധ്യതാ പഠനം നടത്തണം. പാസ്റ്റർന്മാരുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷം തീരുമാനം എടുക്കും.

Sharjah city AG
Leave A Reply

Your email address will not be published.