Ultimate magazine theme for WordPress.

അസ്‌ബറിക്കു ശേഷം ആത്മീയ നവോത്ഥാനത്തിന്റെ അടയാളമായി 4,166 പേർ ജലസ്നാനം സ്വീകരിച്ചു

കാലിഫോർണിയ : അമേരിക്കയിലെ ആത്മീയ നവോത്ഥാനത്തിന്റെ അടയാളമായി കാലിഫോർണിയയിൽ 4,166 പേർ ക്രിസ്തുവിനെ ജലത്തിൽ സാക്ഷീകരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ജലസ്നാന പരിപാടി എന്ന് പരസ്യം ചെയ്യപ്പെട്ട, ജീസസ് മൂവ്‌മെന്റിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച്, പൈറേറ്റ്‌സ് കോവ് കടത്തീരത്തേക്ക് ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി. ഓഷ്യൻസ് ചർച്ച് ബാപ്‌റ്റൈസ് സോകാൽ സംഘടിപ്പിച്ച ചരിത്രത്തിലെ ഏറ്റവും വലിയ ജലസ്നാനം 1960 കളിലും 1970 കളിലും ലക്ഷക്കണക്കിന് യുവജനങ്ങൾ ക്രിസ്തുവിലേക്ക് വന്ന ക്രിസ്ത്യൻ ഉണർവിന്റെ ഒരു പ്രധാന വാർഷികത്തോടനുബന്ധിച്ചാണ് ഈ വലിയ സംഭവം നടന്നത്.

കാലിഫോർണിയയിലെ, കൊറോണ ഡെൽ മാറിലെ പൈറേറ്റ്‌സ് കോവ് കടൽത്തീരത്ത്, 4,000-ത്തിലധികം ആളുകൾ സ്‌നാനമേറ്റപ്പോൾ അതിശയകരമായ ഒരു ദൃശ്യം വെളിപ്പെട്ടു. ക്രിസ്തുവിൽ തങ്ങളുടെ പുതിയ ജീവിതം പ്രഖ്യാപിക്കാൻ 4,166 പേർ കടൽതീരത്തേക്ക് പലായനം ചെയ്തപ്പോൾ 8,000-ൽ അധികം വിശ്വാസികളും 280 ൽ അധികം സഭാനേതാക്കളും കടൽത്തീരത്ത് സന്നിഹിതരായിരുന്നു. ‘എന്തൊരു അത്ഭുതകരവും ചരിത്രപരവുമായ ദിവസം, ആയിരക്കണക്കിന് ആളുകൾ പൈറേറ്റ്സ് കോവിൽ സ്നാനമേറ്റു, ദൈവം കാലിഫോർണിയയിലേക്ക് നീങ്ങുന്നു!” സംഗീതജ്ഞനും വെസ്റ്റ് കോസ്റ്റ് ലൈഫ് ചർച്ചിലെ പാസ്റ്ററുമായ റേ ജീൻ വിൽസൺ പറഞ്ഞു. പാസ്റ്റർ ഡാനിയൽ മമോറ ബാപ്‌റ്റിസ് സോക്കൽ ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചു. അസ്‌ബറി യൂണിവേഴ്‌സിറ്റിയിൽ പൊട്ടിപ്പുറപ്പെട്ട ആത്മിക നവോഥാനത്തിന്റെയും, വിശ്വാസികളെ ആഴത്തിൽ പ്രചോദിപ്പിക്കുന്നതിനുള്ള ശക്തമായ നിമിഷങ്ങളുടെയും ഏറ്റവും പുതിയ സംഭവമാണിത്.

Leave A Reply

Your email address will not be published.