Ultimate magazine theme for WordPress.

ഉഗാണ്ടയിൽ പാസ്റ്റർക്ക് നേരെ ആസിഡ് ആക്രമണം

. കമ്പാലയിൽ എത്തിയതിനു ശേഷം തിരികെ മടങ്ങാൻ ഒരുങ്ങിയ പാസ്റ്ററെ മറ്റൊരാളുടെ കൂടെ കാറിൽ പറഞ്ഞു വിടുകയും പെട്ടന്ന് ഇസ്‌ലാമിക വേഷം ധരിച്ച മൂന്ന് പേർ പ്രത്യക്ഷപ്പെട്ട് ഒരു കുപ്പി എടുത്ത് ആസിഡ് സ്‌പ്രേ ചെയ്യാൻ തുടങ്ങുകയുമയിരുന്നു

കമ്പാല: ഉഗാണ്ടയുടെ തലസ്ഥാന നഗരിയിൽ മുസ്ലീം തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരു പാസ്റ്ററുടെ കാഴ്ച നഷ്ടപ്പെട്ടതായി റിപ്പോർട്ട് . ഡിസംബർ 22-ന് കമ്പാലയിലെ കസുബി പ്രദേശത്തുള്ള ഒരു പള്ളിയിലെ സായാഹ്ന ശുശ്രൂഷയിൽ പ്രസംഗിച്ച പാസ്റ്റർക്ക് വിശ്വാസി എന്ന് നടിക്കുന്ന ഒരു മുസ്ലീം തീവ്രവാദി അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും പാസ്റ്ററുടെ പ്രസംഗത്തെ അഭിനന്ദിക്കുകയും പടിഞ്ഞാറൻ കമ്പാലയിലെ ബുസേഗ ഏരിയയിലേക്ക് പ്രസംഗിക്കായി ക്ഷണിക്കുകയും ചെയ്‌തു. കമ്പാലയിൽ എത്തിയതിനു ശേഷം തിരികെ മടങ്ങാൻ ഒരുങ്ങിയ പാസ്റ്ററെ മറ്റൊരാളുടെ കൂടെ കാറിൽ പറഞ്ഞു വിടുകയും പെട്ടന്ന് ഇസ്‌ലാമിക വേഷം ധരിച്ച മൂന്ന് പേർ പ്രത്യക്ഷപ്പെട്ട് ഒരു കുപ്പി എടുത്ത് ആസിഡ് സ്‌പ്രേ ചെയ്യാൻ തുടങ്ങുകയുമയിരുന്നു. അഞ്ച് മണിക്കൂറിന് ശേഷമാണ് പാസ്റ്റർക്കു ക്ലിനിക്കിൽ എത്താൻ കഴിഞ്ഞത് . ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റതിനെത്തുടർന്ന് എംബാറയിലെ പാസ്റ്റർ ഫ്രാങ്ക് മുതബാസിക്ക് ഒരു കണ്ണിൽ നിന്ന് മങ്ങൽ മാത്രമേ കാണാനാകൂ, ഭക്ഷണം കഴിക്കാനും സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്. തോളിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മധ്യ ഉഗാണ്ടയിലെ മസാക്കയിലും കമ്പാലയിലും കിഴക്ക് എംബാലെയിലും പല്ലിസയിലും രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള വെസ്റ്റ് നൈൽ ഉപമേഖലയിലും സുവിശേഷ പരിപാടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫോണിൽ നിരവധി ഭീഷണികൾ ലഭിച്ചതായും പാസ്റ്റർ പറഞ്ഞു .

Leave A Reply

Your email address will not be published.