നൈജീരിയയിൽ അറുപതോളം ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു
മൈദുഗുരി: നൈജീരിയയിലെ ഒരു ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകുന്നേരം ബൊക്കോ ഹറാം തീവ്രവാദികളുടെ ആക്രമണം. അറുപതോളം ക്രൈസ്തവർ കൊല്ലപ്പെട്ടു.
ബാമ തദ്ദേശ സ്വയംഭരണ പ്രദേശത്തെ ദാറുൽ ജമാലിൽ വെള്ളിയാഴ്ച രാത്രി വൈകിയാണ് ആക്രമണം നടന്നതെന്ന് ഗ്രാമവാസിയായ മുഹമ്മദ് ബാബഗാന പറഞ്ഞു. കുടിയിറക്കപ്പെട്ടവർക്കായി അടച്ചിട്ട ക്യാമ്പിൽ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ ക്രൈസ്തവരുടെ വാസസ്ഥലമായിരുന്നു ഈ ഗ്രാമം. സംഭവത്തിന് ശേഷം ബോർണോ സംസ്ഥാന ഗവർണർ ബാബഗാന സുലും ശനിയാഴ്ച വൈകി ദുരിതബാധിത പ്രദേശം സന്ദർശിച്ചു.
ജനങ്ങളുടെ വേദനയിൽ പങ്കു ചേരുന്നതായും സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഭക്ഷണവും മറ്റ് ജീവൻ രക്ഷാ സാമഗ്രികളും നൽകുന്നതിനും ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നതിനാൽ വീടുകൾ വിട്ടുപോകരുതെന്ന് അവരോട് അഭ്യർത്ഥിക്കുകയും ചെയ്തുവെന്നും സുലും പറഞ്ഞു. ഭീകരർ ഒരു ഡസനിലധികം വീടുകൾ കത്തിനശിപ്പിച്ചെന്നും ഇതുമൂലം നൂറിലധികം പേർക്ക് വീടുകൾ വിട്ട് ഓടിപ്പോകേണ്ടി വന്നതായും ബാമ പ്രാദേശിക സർക്കാർ ചെയർമാൻ മോഡു ഗുജ്ജ പറഞ്ഞു.

Comments are closed.