ന്യൂഡൽഹി: ഇന്ത്യയിൽ ക്രൈസ്തവ വിശ്വാസികൾ നേരിടുന്ന പീഡനങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്നക്രിസ്ത്യൻ പീസ് മിഷന്റെ നേതൃത്വത്തിൽ ക്രൈസ്തവരുടെ പൗരാവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒക്ടോബർ 10ന് ഡൽഹിയിലെ ജന്തർ മന്തറിലാണ് സമര പ്രഖ്യാപന കൺവെൻഷൻ നടക്കുന്നത്.
ക്രിസ്ത്യൻ പ്രൊട്ടസ്റ്റ് ഫോർ സിവിൽ റൈറ്സ് പ്രൊട്ടക്ഷൻ എന്ന പേരിൽ നടക്കുന്ന സമര പ്രഖ്യാപന കൺവെൻഷനിൽ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും വിവിധ ക്രൈസ്തവ സഭകളിലെ മത നേതാക്കന്മാരും ക്രൈസ്തവ വിശ്വാസികളും പങ്കെടുക്കുമെന്ന് ക്രിസ്ത്യൻ പീസ് മിഷൻ ചെയർമാൻ രാജീവ് ജോസഫ് അറിയിച്ചു. ഡെൽഹിയിൽ നടക്കുന്ന സമര പ്രഖ്യാപന കൺവെൻഷനുശേഷം നവംബർ മാസത്തിൽ തിരുവനന്തപുരത്തും ഡിസംബറിൽ ഛത്തീസ്ഗഡിലും ജനുവരിയിൽ ഉത്തർപ്രദേശിലും ഫെബ്രുവരിയിൽ ജാർക്കണ്ടിലും മാർച്ചിൽ മദ്ധ്യപ്രദേശിലും സമരങ്ങൾ സംഘടിപ്പിക്കും. ബാക്കി സംസ്ഥാനങ്ങളിലെ സമര പരിപാടികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന സമര പരിപാടികളിൽ പങ്കെടുക്കുവാൻ സാധിക്കുന്ന ക്രൈസ്തവ വിശ്വാസികൾ, 9072795547 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക്, പേര്, അഡ്രസ്, ഫോട്ടോ എന്നിവ അയക്കുക. എല്ലാവർക്കും ബാഡ്ജുകൾ ഉടൻതന്നെ വിതരണം ചെയ്യുന്നതായിരിക്കും.

Comments are closed.