Ultimate magazine theme for WordPress.

ദൈവം യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് മാർപാപ്പ

വത്തിക്കാൻ : യുദ്ധം നടക്കുന്ന ലോകത്തിൻ്റെ എല്ലാ പ്രദേശങ്ങളിലും സമാധാനത്തിനായി നിരന്തരം പ്രാർഥിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തു. സെൻ്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വിശ്വാസികളോടൊപ്പമുള്ള ആഞ്ചലൂസ് പ്രാർഥനാവേളയിലാണ് മാർപാപ്പ ഇപ്രകാരം അനുസ്മരിപ്പിച്ചത്.

ദൈവം യുദ്ധം ആഗ്രഹിക്കുന്നില്ല. ദൈവം സമാധാനമാണ് ആഗ്രഹിക്കുന്നത്. ആയുധങ്ങളിലൂടെ നേടുന്ന വിജയങ്ങൾ, മരണവും നാശവും വിതയ്ക്കുന്നതിനാൽ അവ യഥാർത്ഥത്തിൽ പരാജയങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

Sharjah city AG

Comments are closed.