Ultimate magazine theme for WordPress.

മഹാരാഷ്ട്രയിൽ ക്രിസ്തീയ മിഷണറിയെ വധിച്ചാൽ പതിനൊന്ന് ലക്ഷം രൂപ പാരിതോഷികം

പുനെ: മഹാരാഷ്ട്രയിൽ ക്രിസ്തീയ മിഷണറിയെ ആക്രമിക്കുന്നതിന് മൂന്ന് ലക്ഷം രൂപയും അംഗഭംഗം വരുത്തുന്നതിന് അഞ്ച് ലക്ഷം രൂപയും മിഷണറിയെയും കുടുംബത്തെയും വധിക്കുന്നതിന് പതിനൊന്ന് ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ച് ബിജെപി എംഎൽഎ ഗോപിചന്ദ് പടാൽക്കർ. മുംബൈയിലെ ആസാദ് മൈതാനത്ത് ഇന്നലെ നടന്ന പ്രതിഷേധയോഗത്തിൽ ക്രൈസ്തവ സമൂഹം ജനപ്രതിനിധിയുടെ
ക്രൈസ്തവ വിരുദ്ധ പരാമർശങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

സാംഗ്ലിയിൽ ജൂൺ 17-ന് നനടന്ന ദീപശിഖാ പ്രകടനത്തിനിടെയാണ് പടാൽക്കർ വിമർശനകരമായ പ്രസ്താവന നടത്തിയത്. ഇതിനെതിരെ പ്രതിഷേധിച്ച ക്രൈസ്തവ സമൂഹം ഭരണഘടനയിലെ വിവിധ വകുപ്പുകൾ അനുസരിച്ച് നിയമനടപടികൾ സ്വീകരിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടു. ഇതിൽ സെക്ഷൻ 192 (അക്രമത്തിന് പ്രേരിപ്പിക്കൽ), സെക്ഷൻ 198 (ഒരു പൊതുപ്രവർത്തകൻ നിയമത്തോട് അനാദരവ് കാണിക്കൽ), സെക്ഷൻ 111 (ക്രിമിനൽ പ്രവൃത്തികൾക്ക് പ്രേരിപ്പിക്കൽ), സെക്ഷൻ 302 (കൊലപാതകത്തിന് പ്രോത്സാഹിപ്പിക്കൽ) എന്നിവ ഉൾപ്പെടുന്നു.

പടാൽക്കർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പൂനെ ജില്ലാ കളക്ടറുടെ ഓഫീസിനു പുറത്തും ക്രിസ്ത്യൻ ഫോറം പ്രതിഷേധിച്ചിരുന്നു. ക്രൈസ്തവ സമൂഹത്തിന് സംരക്ഷണവും സർക്കാരിന്റെ ഉത്തരവാദിത്ത പൂർണ്ണമായ സമീപനവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിന്ധുദുർഗിലെ ക്രൈസ്തവ പ്രതിനിധികൾ അധികാരികൾക്ക് നിവേദനം നൽകി. റോമൻ കത്തോലിക്കാ പ്രതിനിധികളും സിന്ധുദുർഗിൽ ജില്ലാ കളക്ടർ അനിൽ പാട്ടീലിനും പോലീസ് സൂപ്രണ്ട് മോഹൻ ദാഹിക്കറിനും നിവേദനം നൽകിയിട്ടുണ്ട്. ക്രൈസ്തവ സമൂഹത്തിന്റെ സമാധാനപരമായ സഹവർത്തിത്വത്തിന്റെ ദീർഘകാല ചരിത്രം എടുത്തുപറയുന്ന നിവേദനത്തിൽ ഗോപിചന്ദ് ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് അപകടകരമായ തെറ്റിദ്ധാരണകൾ പ്രചരിപ്പിച്ചെന്നും ജീവന് ഭീഷണി ഉയർത്തിയെന്നും പറയുന്നു. നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്ത പള്ളികളിലാണ് ആരാധന നടക്കുന്നതെന്നും നിർബന്ധിത മതപരിവർത്തനങ്ങളിൽ
സഭ ഏർപ്പെടുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Sharjah city AG

Comments are closed.