Ultimate magazine theme for WordPress.

വായനയുടെ ലോകത്ത് റിനു വർഗീസിന്റെ ഓൺലൈൻ വിപ്ലവം – ഗ്രന്ഥവാഹക്

കൊട്ടാരക്കര: ഇന്ത്യയിൽ എവിടെയുമുള്ള ഏത് പുസ്തകവും വായനക്കാരുടെ കയ്യിലെത്തിക്കുന്ന നൂതന ആശയം ഗ്രന്ഥവാഹക് ശ്രദ്ധേയമാകുന്നു.
രാജ്യത്തെ വായനശാലകളെ സംയോജിപ്പിച്ചുകൊണ്ട് പുതുതലമുറയെ വായനയുടെ വിശാലമായ ലോകത്തിലേക്ക് ആനയിക്കുവാൻ
പുസ്തകങ്ങൾ വായനക്കാരുടെ കൈകളിൽ എത്തിക്കുന്ന പദ്ധതിയാണ് ഗ്രന്ഥവാഹക്.

കൊട്ടാരക്കര കരിക്കം സ്വദേശി എൻജിനീയർ റിനു വർഗീസിന്റെ വർഷങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ് ഈ പുതിയ ആശയം. തിരക്കുപിടിച്ച ജീവിതശൈലിയിൽ ലൈബ്രറികളിൽ പോയി പുസ്തകം തിരഞ്ഞെടുക്കുവാനോ കൃത്യസമയത്ത് തിരിച്ചെത്തിക്കാനോ സമയം ലഭിക്കാത്തവർക്ക് ഏറെ ഉപകാരപ്രദമാണ് ഈ സംവിധാനം. ആറു ഭാഷകളിലായി ബാലസാഹിത്യം മുതൽ ഗവേഷണ ഗ്രന്ഥങ്ങൾ ഉൾപ്പെടെ എല്ലാ വിഭാഗത്തിലുള്ള ഒരു ലക്ഷത്തിൽ പരം പുസ്തകശേഖരം നിലവിൽ ഗ്രന്ഥ വാഹകിൻ്റെ കലവറയിൽ ഉണ്ട്. പുസ്തകങ്ങളുടെ കവർ പേജുകൾ ഗ്രന്ഥവാഹക് പോർട്ടലിൽ ലഭ്യമാണ്.

വായനക്കാരൻ തനിക്ക് ഇഷ്ടപ്പെട്ട പുസ്തകം തെരഞ്ഞെടുത്ത് കഴിയുമ്പോൾ ഗ്രന്ഥവാഹകുമായി ലിങ്ക് ചെയ്തിരിക്കുന്ന ലൈബ്രറിയിൽ നിന്ന് അത് വായനക്കാരന്റെ കൈകളിൽ എത്തിക്കുകയും വായനയ്ക്ക് ശേഷം അത് ശേഖരിച്ച് ലൈബ്രറികളിൽ തിരികെ എത്തിക്കുകയും ചെയ്യും.21ദിവസം വരെ പുസ്തകം വായനക്കാരുടെ കൈകളിൽ വയ്ക്കാവുന്നതാണ്. ഗ്രന്ഥവാഹക് സൈറ്റിൽ കയറി അംഗത്വം എടുക്കുന്നവർക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുന്നത്. പ്ലേ സ്റ്റോറിൽ ഗ്രന്ഥവാഹക് ലഭ്യമാണ്.
വിവരങ്ങൾക്ക് 9633145973,വെബ്സൈറ്റ്: www.grandhavahak.com

Sharjah city AG

Comments are closed.