Ultimate magazine theme for WordPress.

30-മത് ചെറുവക്കൽ കൺവൻഷന് അനുഗ്രഹീത പരിസമാപ്തി

പിമ്പിലുള്ളത് മറന്നുകൊണ്ട് ദൈവത്തിന്റെ പരമവിളിയെ ലക്ഷ്യമാക്കി വിരുതിനായി ഓടുക : പാസ്റ്റർ കെ . പി. ജോസ് - ഒരു കോടി രൂപയുടെ ചാരിറ്റി പ്രവർത്തനം മാതൃകയായി : പാസ്റ്റർ. ഡോ.ജോൺസൺ ഡാനിയേൽ

ചെറുവക്കൽ : ഐ. പി. സി. വേങ്ങൂർ സെന്റർന്റെയും, കിളിമാനൂർ ഏര്യയുടെയും ന്യൂ ലൈഫ് ബിബ്ളിക്കൽ സെമിനാരിയുടയും ആഭിമുഖ്യത്തിൽ 30 മത് ചെറുവക്കൽ സംയുക്ത ആരാധനയോടെ സമാപിച്ചു. പാസ്റ്റർ സാബു. സി. ബി,പാസ്റ്റർ കെ. പി. ജോസ് എന്നിവർ മുഖ്യ സന്ദേശം നൽകി. പാസ്റ്റർ ജോൺസൻ ഡാനിയേൽ ഉത്ഘാടനം ചെയ്ത കൺവൻഷന് കഴിഞ്ഞ ദിവസങ്ങളിൽ അനുഗ്രഹിക്കപെട്ട ദൈവദാസൻമാരായ പാസ്റ്റർ സജോ തോന്നിക്കുഴിയിൽ,പാസ്റ്റർ അജി ആന്റണി,പാസ്റ്റർ ജോൺസൻ മേമന, പാസ്റ്റർ കെ. ജെ തോമസ്‌ കുമളി,പാസ്റ്റർ തോമസ്‌ മാമ്മൻ,പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ സാബു പി. സി, എന്നിവർ പ്രസംഗിച്ചു .ഉണർവ് യോഗങ്ങൾ, സോദരി സമാജം വാർഷികം,ചാരിറ്റി സമ്മേളനം, വേങ്ങൂർ സെന്റർ പി. വൈ. പി. എ, സൺഡേ സ്കൂൾ സംയുക്ത വാർഷികം,സംയുക്ത ആരാധന എന്നിവ കൺവൻഷനോടനുബന്ധിച്ച് നടന്നു .ന്യൂ ലൈഫ് സിംഗേഴ്സ് ഗാന ശ്രുശൂഷകൾ നിർവഹിച്ചു. .അർഹരായ 30 ഹൈ സ്കൂൾ വിദ്യാർത്ഥികൾ,30 കോളേജ് വിദ്യാർത്ഥികൾ, 30 പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾ, 30 പേർക്ക് തൈയ്യൽ മെഷീൻ, 30 പേർക്ക് ചികിത്സ സഹായം, 30 വിധവകൾ എന്നിവർക്ക് സഹായം നൽകി.കൂടാതെ 1000 സ്‌ക്വർ ഫീറ്റ് വലിപ്പമുള്ള 3 വീടുകൾ നിർമ്മിച്ചുനൽകുന്ന ഉൾപ്പെടെ ഈ വർഷം ഒരു കോടി രൂപയുടെ ചാരിറ്റി പ്രവർത്തനം നടത്തി. ന്യൂ ലൈഫ് കൺവൻഷൻ ഗ്രൗണ്ടിൽ നടന്ന മീറ്റിങ്ങുകൾക്ക്‌ പാസ്റ്റർ ബിനു മോൻ എം,പാസ്റ്റർ അലക്സ്‌ തോമസ്‌,ഇവാ വിൽസൺ സാമൂവേൽ എന്നിവർ നേതൃത്വം നൽകി . അടുത്ത കൺവൻഷൻ 2023 ഡിസംബർ 24 മുതൽ 31 വരെ നടക്കും എന്ന് സംഘാടകർ അറിയിച്ചു.

വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്

Leave A Reply

Your email address will not be published.