Ultimate magazine theme for WordPress.

മാതൃ കമ്പനിയുടെ പേരില്‍ മാറ്റം വരുത്തി; ഫേസ്ബുക്ക് ഇനി \’മെറ്റ

തംബ് അപ്പ് ലോഗോയ്ക്ക് പകരം നീല ഇന്‍ഫിനിറ്റി ഷേപ്പ്

കാലിഫോര്‍ണിയ: മാതൃ കമ്പനിയുടെ പേരില്‍ മാറ്റം വരുത്തി ഫേസ്ബുക്ക്. മെറ്റ എന്ന പേരിലാണ് കമ്പനി ഇനി അറിയപ്പെടുക. എന്നാല്‍ നിലവില്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നീ ആപ്പുകളുടെയും സേവനങ്ങളുടെയും പേരില്‍ മാറ്റമുണ്ടാകില്ലെന്നും ഈ ആപ്പുകളഉടെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിലാണ് മാറ്റം വരുത്തിയതെന്നും കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ ആസ്ഥാനത്ത് കമ്പനി പുതിയ ലോഗോയും അനാച്ഛാദനം ചെയ്തു. തംബ് അപ്പ് ലോഗോയ്ക്ക് പകരം നീല ഇന്‍ഫിനിറ്റി ഷേപ്പ് നല്‍കുന്ന മെറ്റ എന്നെഴുതിയതാണ് മാതൃകമ്പനിയുടെ പുതിയ ലോഗോ.
കമ്പനിയുടെ മാര്‍ക്കറ്റ് പവര്‍, അല്‍ഗരിതം തീരുമാനങ്ങള്‍, അതിന്റെ പ്ലാറ്റ്ഫോമുകളിലെ ദുരുപയോഗങ്ങളുടെ പൊലീസിങ് നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാതൃസ്ഥാപനത്തിന് ബാധ്യതയുണ്ടാക്കുന്നത് തടയാനാണ് പേര് മാറ്റമെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.

Sharjah city AG