Ultimate magazine theme for WordPress.

തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ തീപിടിത്തം

തിരുവനന്തപുരം: തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കെട്ടിടത്തില്‍ തീപിടിത്തം. കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ കോണിപ്പടിയോട് ചേര്‍ന്ന ഭാഗത്താണ് തീപിടിച്ചത്. ആര്‍.ടി.ഒ ഓഫീസാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ഓഫീസിനോട് ചേര്‍ന്ന ഒരു മുറിയിലാണ് തീപിടിത്തം ഉണ്ടായത്. അടിയന്തര സാഹചര്യങ്ങളില്‍ രക്ഷപ്പെടാനുള്ള ഫയര്‍ എക്‌സിറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു. ഇത് മൂലം തീ അണയ്ക്കാനെത്തിയ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ ഡോര്‍ തകര്‍ത്താണ് അകത്തേക്ക് കയറിയത്. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. ഫയര്‍ ഫോഴ്‌സ് എത്തിച്ച ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ചാണ് തീ അണച്ചത്. അതേസമയം, അപകടത്തില്‍ വലിയ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Sharjah city AG