Official Website

നിലമ്പൂരിന്റെ സുവിശേഷകൻ തോമസ് മാസ്റ്റർ യാത്രയായി

0 294

നിലമ്പൂർ : മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ സുവിശേഷ പ്രവർത്തനങ്ങൾക്കു മാതൃകയായി പ്രവർത്തിച്ചിരുന്ന എബി വില്ലയിൽ തോമസ് മാസ്റ്റർ ( 75 ) നിര്യാതനായി . കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ഇന്നു രാവിലെ 6.5 നാണ് അന്ത്യം . സംസ്കാരം വ്യാഴാഴ്ച മുക്കട്ട ന്യൂഇന്ത്യ ചർച്ച് സെമിത്തേരിയിൽ . ഭാര്യ : അധ്യാപികയായിരുന്ന ലിസി തോമസ് , മക്കൾ : എബി തോമസ് , ജോബി തോമസ് . കോവിഡ് പിടിപെടുന്നതിനു തൊട്ടു മുമ്പു വരെ നിലമ്പൂരിലെ സുവിശേഷ പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തകനായിരുന്നു . കഴിഞ്ഞ മാസവും വിശ്വാസികൾക്കൊപ്പം വിവിധ ഇടങ്ങളിൽ സുവിശേഷ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു . നിലമ്പൂരിലെ ഐക്യ പെന്തെക്കോസ്ത് സംഘടനയുടെ രൂപീകരണത്തിനും പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചു . വീട്ടിക്കുത്ത് പെന്തെക്കോസ്ത് ചർച്ച് ഓഫ് ഗോഡിലെ അംഗമായിരുനു ഇപ്പോൾ ചന്തകുന്ന് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭയിൽ ദൈവത്തെ ആരാധിച്ചു വരികയായിരുന്നു .

Comments
Loading...
%d bloggers like this: