Ultimate magazine theme for WordPress.

പി.വൈ.പി.എ പത്തനംതിട്ട മേഖല അനുമോദന സമ്മേളനം

പത്തനംതിട്ട മേഖല പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒരു മാസം നീണ്ടു നിന്ന ഓൺലൈൻ ബൈബിൾ ക്വിസ് ജേതാക്കളെ അനുമോദിച്ചു. പത്തനംതിട്ട വിളവിനാൽ ഹാളിൽ വച്ച് നടന്ന മീറ്റിങ് മേഖല പ്രസിഡണ്ട് പാസ്റ്റർ. ബെൻസൻ തോമസ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി പാസ്റ്റർ. ബിനു കൊന്നപ്പാറ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ പാസ്റ്റർ. സാം പനച്ചിയിൽ പാസ്റ്റർ. പി.പി മാത്യു മുഖ്യാതിഥികളായിരുന്നു. പാസ്റ്റർ. മനോജ്‌ മാത്യു,എബിൻ ഏബ്രഹാം ആശംസ അറിയിച്ചു.

ബ്രദർ ജസ്റ്റിൻ നെടുവേലിൽ, ബ്ലെസ്സൻ മാത്യു, ജോസി പ്ലാത്തനത്തു, റിജു സൈമൻ, സാബു സി ഏബ്രഹാം,പാസ്റ്റർ ഷിനു വർഗ്ഗീസ്, ജിന്നി പത്തനംതിട്ട, എന്നിവർ സമ്മാനദാനം നിർവഹിച്ചു.

Sharjah city AG