Ultimate magazine theme for WordPress.

മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ. യുവജന കൂട്ടായ്മ നവംബർ 15-ന്

 

*ഡോംബിവ്‌ലി ചർച്ച് ഓഫ് ഗോഡ് സഭയിൽ യോഗങ്ങൾ നടക്കും; സാജൻ ചാക്കോ വചനശുശ്രൂഷ നിർവഹിക്കും*

മുംബൈ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയന്റെ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ.യുടെ ആഭിമുഖ്യത്തിൽ യുവജന കൂട്ടായ്മ നവംബർ 15 ഞായറാഴ്ച സംഘടിപ്പിക്കുന്നു. വൈകുന്നേരം 5 മണിക്ക് ഡോംബിവ്‌ലിയിലെ ഗരിബച്ചാവടയിലുള്ള ചർച്ച് ഓഫ് ഗോഡ് സഭയിലാണ് കൂട്ടായ്മ നടക്കുക.

കേരളത്തിൽ നിന്നുള്ള പ്രമുഖ സുവിശേഷ പ്രഭാഷകനായ സാജൻ ചാക്കോ യോഗത്തിൽ ദൈവവചന ശുശ്രൂഷ നിർവഹിക്കും.

ഡിസ്ട്രിക്ട് വൈ.പി.ഇ. പ്രസിഡന്റ് പാസ്റ്റർ സാം ടി. തോമസും സെക്രട്ടറി ബ്രദർ സ്റ്റാൻലി സാമുവേലും യോഗത്തിന് നേതൃത്വം നൽകും. യുവജനങ്ങളിൽ ആത്മീയ ഉണർവും കൂട്ടായ്മയും വളർത്തുന്നത് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ സംഗമത്തിൽ യുവജനങ്ങളും വിശ്വാസികളും പങ്കെടുക്കും.

Sharjah city AG

Comments are closed.