ബംഗളൂരു : കാബോദ് മിനിസ്ട്രീസ് ബാംഗ്ലൂറിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക ഉണർവ് യോഗം (ടീക്‌വ) ഇന്ന് നടക്കും. ബംഗളൂരു കൊത്തന്നൂർ ബൈരതി എമറാൾഡ് ഗ്രാൻഡിൽ വെച്ചാണ് ആത്മീയ സംഗമം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകീട്ട് 6 മുതൽ രാത്രി 8:30 വരെയുമാണ് യോഗ സമയം.
പാസ്റ്റർ വിനോദ് കുമാർ കോട്ടയം മുഖ്യ വചനശുശ്രൂഷ നിർവഹിക്കും. സഹോദരന്മാരായ കെവിൻ പീറ്റർ, ജോയൽ പ്രസാദ്, തിമോത്തി എന്നിവർ ചേർന്ന് ആത്മീയ ആരാധന നയിക്കും. ദിനേഷ് കുമാർ യോഗങ്ങൾക്ക് നേതൃത്വം നൽകും.

Comments are closed.