Ultimate magazine theme for WordPress.

ഡോ. വൽസൺ എബ്രഹാമിന്റെ വിയോഗത്തെ തുടർന്ന് ഭരണഘടനാ വ്യവസ്ഥയനുസരിച്ച് വൈസ് പ്രസിഡന്റ് ചുമതലയേറ്റെടുത്തു

തിരുവനന്തപുരം: ഐ.പി.സി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. വാൽസൺ എബ്രഹാമിന്റെ നികത്താനാവാത്ത വേർപാടിനെ തുടർന്ന് ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിലിപ്പ് പി. തോമസ് ജനറൽ പ്രസിഡന്റിന്റെ താത്കാലിക ചുമതലയേറ്റെടുത്തു. സഭാ ഭരണഘടനയിലെ വ്യവസ്ഥകൾ അനുസരിച്ചാണ് നടപടി.

 

​ഐപിസിയുടെ മിഷൻ പ്രവർത്തനങ്ങൾക്ക് വലിയ നഷ്ടമാണ് റവ. വൽസൺ എബ്രഹാമിന്റെ വിയോഗമെന്ന് പാസ്റ്റർ ഫിലിപ്പ് പി. തോമസ് പറഞ്ഞു. ഭരണഘടന അനുസൃതമായി എക്സിക്യൂട്ടീവ് നേതൃത്വ ടീമിനൊപ്പം സഭയുടെ ദൈനംദിന ഭരണസംവിധാനങ്ങൾ സമാധാനപരമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

​മുൻകൂർ അനുമതിയില്ലാതെ ഔദ്യോഗിക കത്തുകളോ യോഗങ്ങളോ വിളിച്ചുകൂട്ടരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സഭയുടെ ഐക്യത്തിനും വളർച്ചയ്ക്കുമായി കൂട്ടായി തീരുമാനങ്ങൾ എടുക്കുമെന്നും വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കണമെന്നും അദ്ദേഹം സഭാംഗങ്ങളോട് ആഹ്വാനം ചെയ്തു.

Sharjah city AG

Comments are closed.