പന്തളം: പ്രാർഥനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അവകാശ സംരക്ഷണ റാലി നടത്തി. പന്തളം KSRTC കോർണറിൽ നിന്നും ആരംഭിച്ച റാലി പന്തളം ടൗണിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം വർക്കിങ് പ്രസിഡണ്ട് പാസ്റ്റർ തോമസ് എം പുളിവേലിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് നയ വിശദീകരണ സന്ദേശം നൽകി. അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് ഫിന്നി പി മാത്യു, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ കെ എ തോമസ്, പ്രെയർ കൺവീനർ പാസ്റ്റർ ബിനോയ് ചാക്കോ, മീഡിയ കൺവീനർ ഷിബു മന്ന, പാസ്റ്റർ ജിജോ എബ്രഹാം, ബിനു പന്തളം, പാസ്റ്റർ ബെന്നി സാമുവേൽ, അഡ്വ. ഷാജി കുളനട, പാസ്റ്റർ ബിനു ജോൺ എന്നിവർ പ്രസംഗിച്ചു.
പെന്തക്കോസ്ത് സഭാവിശ്വാസിയുടെ വീട്ടിൽ നടന്ന ക്രൈസ്തവ പ്രാർത്ഥനായോഗത്തിന് നേരെ നടന്ന ആക്രമണത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭരണഘടന നിലനിൽക്കുന്ന ജനാധിപത്യ രാജ്യത്ത് ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തുന്നതിൽ സമ്മേളനം ആശങ്ക രേഖപ്പെടുത്തി. ഇത്തരം അവകാശ നിഷേധങ്ങൾക്ക് എതിരെ പ്രബുദ്ധരായ പൗരസമൂഹം പ്രതികരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

Comments are closed.