Ultimate magazine theme for WordPress.

എത്യോപ്യയിൽ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല; അമ്പതിലേറെ പേർ കൊല്ലപ്പെട്ടു

അഡിസ് അബാബ: എത്യോപ്യയിലെ ഒറോമിയ മേഖലയിലെ ആർസി സോണിൽ നവംബർ 5-നുണ്ടായ ആക്രമണത്തിൽ അമ്പതിലേറെ പേർ കൊല്ലപ്പെട്ടു. പുതിയ കണക്കുകൾ പ്രകാരം മരണസംഖ്യ ഇനിയും ഉയരുന്നതായും വിവരമുണ്ട്.

റോബ് വൊറേഡയിലെ എൻഡെറ്റോ പ്രദേശത്താണ് ആക്രമണം നടന്നത്. സെന്റ് മേരീസ് പള്ളിക്ക് സമീപവും സുരക്ഷാ കേന്ദ്രങ്ങളിലും ആയുധധാരികൾ വെടിവയ്പ് നടത്തി. കൊല്ലപ്പെട്ടവരിൽ പ്രാദേശിക സുരക്ഷാ സേനാംഗങ്ങളും സാധാരണക്കാരും ഉൾപ്പെടുന്നു. സ്ത്രീകളും പ്രായമായവരും കുട്ടികളും ഇരകളായതായി റിപ്പോർട്ടുകളുണ്ട്.

ഒക്ടോബർ 20-നും 24-നും സമാനമായ ആക്രമണങ്ങളിൽ 14 പേരും 46 പേരും കൊല്ലപ്പെട്ടിരുന്നു. മൂന്നാഴ്ചയ്ക്കിടെ മേഖലയിലുണ്ടായ മൂന്നാമത്തെ കൂട്ടക്കൊലയാണിത്. ആക്രമണത്തിന് പിന്നിലുള്ളവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തുടർച്ചയായ അക്രമങ്ങൾ ക്രൈസ്തവ കുടുംബങ്ങൾക്കിടയിൽ കടുത്ത ഭീതിയുണ്ടാക്കിയിട്ടുണ്ട്.

Sharjah city AG

Comments are closed.