Ultimate magazine theme for WordPress.

ഐ.പി.സി ബാംഗ്ലൂർ നോർത്ത് സെന്റർ വാർഷിക കൺവെൻഷൻ നവംബർ 13 മുതൽ 15 വരെ

 

ബെംഗളൂരു: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി) നോർത്ത് സെന്റർ വാർഷിക കൺവെൻഷൻ നവംബർ 13 മുതൽ 15 വരെ എം എസ് പാളയ കളത്തൂർ ഗാർഡൻസിന് സമീപമുള്ള കിംഗ്‌സ് ഫാം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. നോർത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ. ഡോ. എബ്രഹാം മാത്യു പ്രാർത്ഥിച്ച് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

കർണാടക ഐ.പി.സി പ്രസിഡന്റ് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ്, പാസ്റ്റർ. ഡോ. എബ്രഹാം മാത്യു, പാസ്റ്റർ ബി. മോനച്ചൻ (കായംകുളം), പാസ്റ്റർ സജി എബ്രഹാം (കാനം) എന്നിവർ വിവിധ യോഗങ്ങളിൽ ദൈവവചനം പ്രഘോഷിക്കും. പാസ്റ്റർ ഷിബു ജോഷ്വയുടെ നേതൃത്വത്തിൽ ഡിസ്ട്രിക്റ്റ് പി.വൈ.പി.എ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും.

ദിവസവും വൈകീട്ട് 6 മണി മുതൽ സുവിശേഷയോഗവും ഗാനശുശ്രൂഷയും നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ 1 മണി വരെ പ്രത്യേക ഉണർവ് യോഗവും, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സോദരി സമാജം സമ്മേളനവും, ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പി.വൈ.പി.എ, സൺഡേസ്‌കൂൾ വാർഷിക സമ്മേളനവും കിംഗ്‌സ് ഫാമിൽ വെച്ച് നടക്കും.

Sharjah city AG

Comments are closed.