തെലങ്കാന : സെമിത്തേരി ഭൂമി, പാസ്റ്റർമാർക്ക് പ്രതിമാസ ഓണറേറിയം, വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നിയമം എന്നിവയ്ക്കായി തെലങ്കാനയിൽ 42 സഭാവിഭാഗങ്ങൾ രംഗത്തെത്തി. മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയോട് അടിയന്തര നടപടികൾ ആവശ്യപ്പെട്ട് സഭാ നേതാക്കൾ പ്രമേയം പാസാക്കി
ക്രൈസ്തവ കുടുംബങ്ങൾക്ക് മാന്യമായി സംസ്കാര ചടങ്ങുകൾ നടത്താൻ സ്ഥലം അനുവദിക്കണം. പാസ്റ്റർമാർക്ക് പ്രതിമാസ സാമ്പത്തിക സഹായം നൽകണം. മുഖ്യമന്ത്രി നൽകിയ വാഗ്ദാനം പാലിക്കണമെന്നും സഭാ പ്രതിനിധികൾ ആവശ്യപ്പെട്ടു
വിദ്വേഷവിരുദ്ധ നിയമം കൊണ്ട് ന്യൂനപക്ഷങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെയുള്ള വർഗീയ പ്രകോപനങ്ങൾ തടയാൻ കർശന നിയമം വേണം. ഭരണപങ്കാളിത്തം രാഷ്ട്രീയത്തിലും ഭരണനിർവഹണത്തിലും ക്രൈസ്തവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ഹൈദരാബാദിലെ യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു

Comments are closed.