അങ്കമാലി: ഇന്ത്യ പെന്തെക്കോസ്റ്റ് ദൈവസഭ ആലുവ സെന്ററിന്റെ വാർഷിക കൺവൻഷൻ 2027 ജനുവരി 28 മുതൽ 31 വരെ അങ്കമാലി സി.എസ്.എസ്.എ. ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
കൺവൻഷന്റെ ഉദ്ഘാടനം ആലുവ സെന്റർ മിനിസ്റ്റർ പാസ്റ്റർ സ്റ്റീഫൻ മാത്യു നിർവ്വഹിക്കും. ചടങ്ങിൽ പാസ്റ്റർ പി.സി. ചെറിയാൻ (റാന്നി), പാസ്റ്റർ കെ.ജെ. തോമസ് (കുമളി), പാസ്റ്റർ ഷാജി എം. പോൾ (തിരുവല്ല) എന്നിവർ ദൈവവചന പ്രഘോഷണം നടത്തും. ഡിവൈൻ വോയ്സ് ചാലക്കുടി ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
സമാപന ദിനമായ ജനുവരി 31 ഞായറാഴ്ച നടക്കുന്ന സംയുക്താരാധനയോടെ കൺവൻഷൻ യോഗങ്ങൾ സമാപിക്കും. പാസ്റ്റർ ജെക്സ് കെ. തോമസ്, പാസ്റ്റർ ജോസഫ് മാത്യു എന്നിവർ ജനറൽ കൺവീനർമാരായും ബ്രദർ ജെയ്സൺ പി.ടി. പബ്ലിസിറ്റി കൺവീനറായും പ്രവർത്തിക്കുന്നു.

Comments are closed.