ഡാളസ് : ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പാസ്റ്റർമാർക്കും യൂത്ത് പാസ്റ്റർമാർക്കും സഭാ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രത്യേക സെമിനാർ നവംബർ 14 ശനിയാഴ്ച രാവിലെ 10 മുതൽ റിച്ചാർഡ്സണിലുള്ള ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയിൽ നടക്കും.
“നേതൃത്വത്തെ ശക്തീകരിക്കുക” എന്നതാണ് സെമിനാറിന്റെ മുഖ്യവിഷയം. ആത്മീയ അഭിഷേകമുള്ള പ്രഭാഷകരും അനുഭവസമ്പന്നരായ പാനലിസ്റ്റുകളും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. ഡോ. ലെസ്ലി വർഗ്ഗീസ്, പാസ്റ്റർ സതീഷ് കുമാർ എന്നിവർ മുഖ്യ സന്ദേശം നൽകും.
നേതൃത്വപരമായ കഴിവുകൾ വളർത്തുന്നതിനും ആത്മീയ ശുശ്രൂഷ കൂടുതൽ ഫലപ്രദമാക്കുന്നതിനും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ സംഗമം സഹായകരമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. പ്രവേശനം സൗജന്യമാണ്.

Comments are closed.