Ultimate magazine theme for WordPress.

ഇടുക്കി പ്രയർ വാരിയേഴ്‌സിന്റെ പ്രാർത്ഥന സംഗമം ഒക്ടോബർ 26-ന്

കട്ടപ്പന: ഇടുക്കി പ്രയർ വാരിയേഴ്‌സിന്റെ നേതൃത്വത്തിൽ ഏകദിന പ്രാർത്ഥന സംഗമം സംഘടിപ്പിക്കുന്നു. ഒക്ടോബർ 26 തിങ്കളാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ എൻ.ഐ.ബി.സി വലിയകണ്ടത്താണ് പ്രാർത്ഥന സംഗമം.

​റവ. ജോണിയച്ചൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനം റവ. ജോൺ മാർട്ടിൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ജോയി പാറയ്ക്കൽ സന്ദേശം നൽകും. പാസ്റ്റർ പ്രിൻസ് മറ്റപ്പള്ളി, പാസ്റ്റർ യു. എ. സണ്ണി എന്നിവർ ആശംസകൾ അറിയിക്കും.

​കഴിഞ്ഞ അഞ്ച് വർഷമായി കട്ടപ്പന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ഇടുക്കി പ്രയർ വാരിയേഴ്‌സ്. പാസ്റ്റർ കെ. എ. തോമസ്, പാസ്റ്റർ സജി ജോൺ, പാസ്റ്റർ ജോൺ എസ്. രാജ് എന്നിവരാണ് നേതൃത്വം നൽകുന്നത്.

വാർത്ത: ജെയ്സൺ ഇടുക്കി

Sharjah city AG

Comments are closed.