Ultimate magazine theme for WordPress.

ഷാർജയിൽ ‘AINOS’ ഗോസ്പൽ മ്യൂസിക് നൈറ്റ് ഇന്ന് ഒക്ടോബർ 17-ന്

 

ഷാർജ: ഐ.പി.സി ഷാർജ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘AINOS – Gospel Music Night’ 2026 ഒക്ടോബർ 17 ശനിയാഴ്ച വൈകീട്ട് 7.30 മുതൽ ഷാർജ യൂണിയൻ ചർച്ച് ഹാൾ നമ്പർ ഒന്നിൽ വെച്ച് നടക്കും.

‘A Sacred Symphony of Praise & Worship’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഈ ആത്മീയ സംഗീത സായന്തനത്തിൽ, കർത്താവിന്റെ മഹത്വം ഘോഷിക്കുന്ന സ്തുതിഗീതങ്ങളും ആരാധനാഗാനങ്ങളും ആലപിക്കപ്പെടും.

കർത്താവിനെ ഏകമനസ്സോടെ സ്തുതിച്ചാരാധിക്കുവാനും ദൈവസന്നിധിയിൽ അനുഗ്രഹീത നിമിഷങ്ങൾ ചെലവഴിക്കുവാനും എല്ലാ ദൈവമക്കളെയും കുടുംബസമേതം സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഐ.പി.സി ഷാർജ പി.വൈ.പി.എ ഭാരവാഹികൾ അറിയിച്ചു.

Sharjah city AG

Comments are closed.